Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരാധകര്‍ കാത്തിരുന്ന പ്രഖ്യാപനവുമായി മമ്മൂട്ടി; ബി.ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്റെ പേര് നാളെ അറിയാം !

ആര്‍.ഡി.ഇലുമിനേഷന്‍സിന്റെ ബാനറില്‍ ബി.ഉണ്ണികൃഷ്ണന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണയാണ്

Mammootty B Unnikrishnan Movie New Update
, ചൊവ്വ, 16 ഓഗസ്റ്റ് 2022 (13:19 IST)
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും നാളെ പുറത്തിറക്കും. ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിന്ററെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററുമാണ് നാളെ വൈകിട്ട് ആറിന് പുറത്തിറക്കുക. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചത്. 
 
ആര്‍.ഡി.ഇലുമിനേഷന്‍സിന്റെ ബാനറില്‍ ബി.ഉണ്ണികൃഷ്ണന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണയാണ്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് ചിത്രമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുക. 
 
സ്‌നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ക്രിസ്മസിന് ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുന്നത്. മോഹന്‍ലാല്‍ ചിത്രം ആറാട്ടാണ് ബി.ഉണ്ണികൃഷ്ണന്റെ അവസാനം റിലീസ് ചെയ്ത ചിത്രം. ആറാട്ട് തിയറ്ററുകളില്‍ പരാജയമായിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Nna Thaan Case Kodu: കുഞ്ചാക്കോ ബോബന്‍ ചിത്രം 'ന്നാ താന്‍ കേസ് കൊട്' 25 കോടി നേടിയോ? സത്യാവസ്ഥ ഇതാണ്