Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mammootty: മമ്മൂട്ടി നാളെ കൊച്ചിയിലെത്തും; ഒക്ടോബര്‍ ഒന്നിനു ഷൂട്ടിങ് ആരംഭിക്കും

ആറ് മാസത്തിലേറെയായി മമ്മൂട്ടി സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്

Mammootty back to Cinema Mahesh Narayanan Movie

രേണുക വേണു

Kochi , ശനി, 27 സെപ്‌റ്റംബര്‍ 2025 (10:02 IST)
Mammootty: അസുഖം മാറി മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് മമ്മൂട്ടി. സെപ്റ്റംബര്‍ 28 (നാളെ) മമ്മൂട്ടി കൊച്ചിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ ഒന്നിനു മമ്മൂട്ടി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന 'പാട്രിയോട്ടി'ല്‍ അഭിനയിക്കും. ഹൈദരബാദിലായിരിക്കും ചിത്രീകരണം. 
 
ആറ് മാസത്തിലേറെയായി മമ്മൂട്ടി സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്. കുടല്‍ സംബന്ധമായ ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ അദ്ദേഹം ചികിത്സ തേടിയിരുന്നു. ഈ കാലയളവില്‍ കുടുംബസമേതം ചെന്നൈയിലെ വീട്ടിലാണ് അദ്ദേഹം. അസുഖം പൂര്‍ണമായി മാറിയതായി ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചിരുന്നു. 
 
ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന 'കളങ്കാവല്‍' എന്ന ചിത്രത്തിന്റെ ശേഷിക്കുന്ന ഡബ്ബിങ് മമ്മൂട്ടിക്കു പൂര്‍ത്തിയാക്കാനുണ്ട്. മഹേഷ് നാരായണന്‍ ചിത്രത്തില്‍ മോഹന്‍ലാലുമൊത്തുമുള്ള ഭാഗങ്ങളാണ് മമ്മൂട്ടിക്ക് പൂര്‍ത്തിയാക്കാനുള്ളത്. ഈ സിനിമയുടെ ചിത്രീകരണം പാതിവഴിയില്‍ നില്‍ക്കെയാണ് മമ്മൂട്ടി അസുഖബാധിതനായത്. മഹേഷ് നാരായണന്‍ ചിത്രം പൂര്‍ത്തിയായ ശേഷമേ പുതിയ പ്രൊജക്ടുകളിലേക്ക് പ്രവേശിക്കൂ. 
 
മഹേഷ് നാരായണന്‍ ചിത്രത്തിനു ശേഷം 'ഫാലിമി' സംവിധായകന്‍ നിതീഷ് സഹദേവ് ഒരുക്കുന്ന ചിത്രത്തിലായിരിക്കും മമ്മൂട്ടി അഭിനയിക്കുക. അതിനുശേഷം ടിനു പാപ്പച്ചന്‍ ചിത്രം, ഖാലിദ് റഹ്‌മാന്‍ ചിത്രം എന്നിവയില്‍ മമ്മൂട്ടി അഭിനയിക്കും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത്തവണ ആര് കപ്പുയർത്തും? ബേസിലിനോട് പോരടിക്കാൻ പൃഥ്വിരാജ്