Select Your Language

Notifications

webdunia
webdunia
webdunia
webdunia

Manju warrier: വിവാഹശേഷം അഭിനയിക്കുന്നതിനോട് ദിലീപിന് അതൃപ്തി; നോ പറഞ്ഞ് മഞ്ജു വാര്യർ, പകരമെത്തിയത് ഐശ്വര്യ റായ്

വിവാഹശേഷം മഞ്ജു അഭിനയിക്കുന്നതിനോട് ദിലീപിന് താൽപ്പര്യം ഉണ്ടായിരുന്നില്ല.

Manju Warrier

നിഹാരിക കെ.എസ്

, വെള്ളി, 25 ജൂലൈ 2025 (14:05 IST)
ദിലീപുമായുള്ള വിവാഹത്തോടെ മഞ്ജു വാര്യർ സിനിമയോട് ബൈ പറഞ്ഞിരുന്നു. വെറും നാല് വർഷം മാത്രമാണ് മഞ്ജു സിനിമയിൽ നിന്നത്. കരിയറിന്റെ പീക്കിൽ നിൽക്കുമ്പോഴായിരുന്നു ദിലീപുമായുള്ള വിവാഹം. വിവാഹശേഷം മഞ്ജു അഭിനയിക്കുന്നതിനോട് ദിലീപിന് താൽപ്പര്യം ഉണ്ടായിരുന്നില്ല. ഇതോടെയാണ് മഞ്ജു സിനിമ ഉപേക്ഷിച്ചത്.
  
വിവാഹത്തോടെ മഞ്ജുവിന് നിരവധി സിനിമകൾ നഷ്ടമായി. അതിൽ തമിഴ് സിനിമയുമുണ്ട്. പ്രശസ്ത ഛായാഗ്രാഹകനും, സംവിധായകനുമായ രാജീവ് മേനോൻ സംവിധാനം ചെയ്ത കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന ക്ലാസിക് ചിത്രത്തിലെ രണ്ടു നായികമാരിൽ ഒരാളാവാൻ മഞ്ജു വാര്യർക്ക് ക്ഷണം ലഭിച്ചിരുന്നു. ആ ചിത്രത്തിൽ സൗമ്യയായി ബോളിവുഡ് താരം തബു എത്തിയപ്പോൾ, മീനാക്ഷി എന്ന റോളിലേക്ക് രാജീവ് മേനോൻ മനസ്സിൽ കണ്ടത് മലയാളത്തിന്റെ മഞ്ജുവിനെയായിരുന്നു. 
 
മുൻപ്, തന്റെ മലയാള ചിത്രമായ ആയിഷയുടെ പ്രൊമോഷൻ പരിപാടിയ്ക്കിടെ നൽകിയ ഒരു അഭിമുഖത്തിൽ, മഞ്ജു വാര്യർ ആ ചിത്രത്തെ കുറിച്ച് മനസ്സ് തുറന്നിരുന്നു. അസുരൻ എന്ന സിനിമയ്ക്ക് മുൻപേ താൻ തമിഴിൽ എത്തേണ്ടതായിരുന്നു എന്നാണ് അന്ന് മഞ്ജു പറഞ്ഞത്. രാജീവ് മേനോൻ, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന ചിത്രത്തിൽ മീനാക്ഷി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ആദ്യം സമീപിച്ചത് തന്നെയായിരുന്നു എന്ന് വെളിപ്പെടുത്തിയ നടി, തനിക്ക് അന്ന് ആ ഓഫർ സ്വീകരിക്കാൻ കഴിഞ്ഞില്ല എന്നും കൂട്ടി ചേർത്തു.
 
അന്ന് താൻ പിന്മാറിയപ്പോൾ ആ വേഷം ചെയ്തത് സാക്ഷാൽ ഐശ്വര്യ റായ് ആണെന്ന് വെളിപ്പെടുത്തിയ മഞ്ജു വാര്യർ, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന സിനിമയെ തന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്ന് എന്നാണ് വിശേഷിപ്പിച്ചത്. രാജീവ് മേനോൻ സംവിധാനം ചെയ്ത ചിത്രം നിരസിച്ചപ്പോൾ, മഞ്ജുവിന് അന്ന് നഷ്ടമായത് ആദ്യമായി മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി അഭിനയിക്കാനുള്ള അവസരം കൂടിയാണ്. ഈ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച മേജർ ബാല എന്ന കഥാപാത്രത്തിന്, ഇന്നും സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്.
 
മുൻപൊരു അഭിമുഖത്തിൽ, സംവിധായകൻ രാജീവ് മേനോനും, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന ചിത്രത്തിലെ മീനാക്ഷി എന്ന കഥാപാത്രം മഞ്ജു വാര്യരെ മനസ്സിൽ കണ്ട് എഴുതിയതാണെന്ന് പറഞ്ഞിരുന്നു. ആ സമയത്ത് താരം വേണ്ടെന്ന് വച്ച ചിത്രങ്ങളുടെ കൂട്ടത്തിൽ രാജീവ് മേനോന്റെ തമിഴ് റൊമാന്റിക് ഡ്രാമയും ഉൾപ്പെട്ടിരുന്നു. എന്നാൽ, ഐശ്വര്യ റായ് ആ കഥാപാത്രത്തെ അനശ്വരമാക്കുകയും, മമ്മൂട്ടിയുമൊത്തുള്ള നടിയുടെ കെമിസ്ട്രി പ്രേക്ഷകർ ആഘോഷിക്കുകയും ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Maareesan Review: പ്രകടനങ്ങൾ കൊണ്ട് അമ്പരപ്പിച്ച് ഫഹദ് ഫാസിലും വടിവേലുവും, തമിഴിലെ ഇൻസ്റ്റൻ്റ് ക്ലാസിക്കായോ മാരീസൻ- റിവ്യൂ വായിക്കാം