Webdunia - Bharat's app for daily news and videos

Install App

Mammootty: കൂടുതല്‍ വിശ്രമം വേണം; മമ്മൂട്ടിയുടെ തിരിച്ചുവരവ് വൈകുന്നു

താരത്തിനു കുറച്ച് ദിവസം കൂടി വിശ്രമം വേണ്ടിവരുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍

രേണുക വേണു
ചൊവ്വ, 22 ഏപ്രില്‍ 2025 (11:23 IST)
Mammootty: ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്ന നടന്‍ മമ്മൂട്ടിയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവ് വൈകുന്നു. മെയ് പകുതിയോടെയായിരിക്കും മമ്മൂട്ടി സിനിമ തിരക്കുകളിലേക്ക് തിരിച്ചെത്തുക. ഏപ്രില്‍ പകുതിയോടെ മെഗാസ്റ്റാര്‍ വീണ്ടും സിനിമയില്‍ സജീവമാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 
 
താരത്തിനു കുറച്ച് ദിവസം കൂടി വിശ്രമം വേണ്ടിവരുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പൂര്‍ണ ആരോഗ്യവാനായി മമ്മൂട്ടി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ചെന്നൈയിലാണ് താരം ഇപ്പോള്‍ വിശ്രമത്തില്‍ കഴിയുന്നത്. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ മമ്മൂട്ടി ചികിത്സ തേടിയിരുന്നതായും ചില വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 
 
ചെന്നൈയില്‍ നിന്ന് തിരിച്ചെത്തുന്ന മമ്മൂട്ടി മഹേഷ് നാരായണന്‍ ചിത്രത്തിലാണ് ആദ്യം അഭിനയിക്കുക. ഈ സിനിമയുടെ ചിത്രീകരണം കണ്ണൂരില്‍ പുരോഗമിക്കുകയാണ്. മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഡല്‍ഹി ഷെഡ്യൂളിനിടയിലാണ് മമ്മൂട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായത്. മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, നയന്‍താര, കുഞ്ചാക്കോ ബോബന്‍ എന്നിവരും മഹേഷ് നാരായണന്‍ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നുണ്ട്. 
 
മഹേഷ് നാരായണന്‍ ചിത്രത്തിനു ശേഷം ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്യുന്ന ഓഫ് ബീറ്റ് ചിത്രത്തിലോ നിതീഷ് സഹദേവ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലോ ആയിരിക്കും മമ്മൂട്ടി അഭിനയിക്കുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളവിടെ 5ജിയും നോക്കിയിരുന്നോ.. ഞങ്ങൾ 10ജിയിലെത്തി, ഞെട്ടിച്ച് ചൈന

ശവകുടീരത്തില്‍ ഫ്രാന്‍സിസ് എന്ന് മാത്രം മതി, അലങ്കാരങ്ങള്‍ ഒന്നും വേണ്ട; മാര്‍പാപ്പയുടെ മരണപത്രം പുറത്തുവിട്ട് വത്തിക്കാന്‍

ജഗ്ഗി വാസുദേവിന്റെ ഇഷാ ഫൗണ്ടേഷനിലെ ജീവനക്കാര്‍ക്കെതിരെ പോക്‌സോ കേസ്

PV Anvar: അന്‍വറിനോടു ഒറ്റയ്ക്കു വരാന്‍ കോണ്‍ഗ്രസ്; തടസം 'തൃണമൂല്‍'

'ദൈവ കരങ്ങളാല്‍ ചെകുത്താന്‍ പരാജയപ്പെട്ടു'; മാര്‍പാപ്പയുടെ മരണത്തിനു പിന്നാലെ റിപ്പബ്ലിക്കന്‍ പ്രതിനിധി

അടുത്ത ലേഖനം
Show comments