Webdunia - Bharat's app for daily news and videos

Install App

രാജ് ബി ഷെട്ടിയോടും സുനിലിനോടും മുട്ടി നില്‍ക്കാന്‍ മമ്മൂട്ടിക്ക് പറ്റുമോ? ടര്‍ബോയുടെ കഥ പുറത്ത്

ഇടുക്കി സ്വദേശിയായ ജോസ് എന്ന അച്ചായന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്

രേണുക വേണു
ശനി, 4 മെയ് 2024 (10:30 IST)
മമ്മൂട്ടി ചിത്രം ടര്‍ബോ റിലീസിന് ഒരുങ്ങുന്നു. മേയ് 23 വ്യാഴാഴ്ചയാണ് ടര്‍ബോ വേള്‍ഡ് വൈഡായി റിലീസ് ചെയ്യുന്നത്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരങ്ങളായ രാജ് ബി ഷെട്ടിയും സുനിലും പ്രധാന വേഷങ്ങളില്‍ എത്തുന്നു. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖാണ് ടര്‍ബോ സംവിധാനം ചെയ്തിരിക്കുന്നത്. 
 
ഇടുക്കി സ്വദേശിയായ ജോസ് എന്ന അച്ചായന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ടര്‍ബോ ജോസ് എന്നാണ് എല്ലാവരും ജോസിനെ വിളിക്കുന്നത്. നാട്ടില്‍ നടക്കുന്ന ബാങ്ക് കൊള്ളയും അതേ തുടര്‍ന്ന് തന്റെ ഉറ്റസുഹൃത്തായ ജെറിയെ ജോസിനു നഷ്ടപ്പെടുന്നതുമാണ് സിനിമയുടെ തുടക്കം. ഇതിനു പിന്നിലുള്ള രഹസ്യങ്ങള്‍ ചുരുളഴിക്കാന്‍ വേണ്ടി ജോസും ഇന്ദുലേഖ എന്ന കഥാപാത്രവും ചെന്നൈയിലേക്ക് പോകുന്നു. അവിടെ വെച്ചാണ് ജോസ് വെട്രിവേല്‍ ഷണ്‍മുഖന്‍ എന്ന രാജ് ബി ഷെട്ടി കഥാപാത്രത്തെ കണ്ടുമുട്ടുന്നത്. ഇടുക്കിക്കാരനായ ജോസ് ചെന്നൈയിലേക്ക് എത്തുന്നതും പിന്നീടുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ടര്‍ബോയുടെ പ്രധാന പ്ലോട്ട്. 
 
ജൂണ്‍ 13 നാണ് ടര്‍ബോയുടെ റിലീസ് ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് മേയ് 23 ലേക്ക് മാറ്റുകയായിരുന്നു. ജൂണില്‍ മണ്‍സൂണ്‍ ആരംഭിക്കുന്നതിനാല്‍ ശക്തമായ മഴ തിയറ്റര്‍ വ്യവസായത്തിനു തിരിച്ചടിയായേക്കും. ഇത് മുന്നില്‍ കണ്ടാണ് റിലീസ് നേരത്തെ ആക്കാന്‍ തീരുമാനമായതെന്നാണ് റിപ്പോര്‍ട്ട്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ടര്‍ബോ. ഇതുവരെ ചെയ്തതില്‍ ഏറ്റവും ചെലവേറിയ ചിത്രം കൂടിയാണ്. കോമഡി - ആക്ഷന്‍ ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസറും ട്രെയിലറും ഉടന്‍ പുറത്തുവിടും. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

62.28 ശതമാനം വിജയം,ഒന്നാം വർഷ ഹയർസെക്കണ്ടറി / വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

മലപ്പുറം ജില്ലയെ സംശയത്തിൻ്റെ മുനയിൽ നിർത്തി, അറേബ്യൻ നാട്ടിലെ മുഴുവൻ സുഗന്ധം കൊണ്ട് വന്ന് പൂശിയാലും പാപക്കറ മാറില്ല, മുഖ്യമന്ത്രിക്കെതിരെ കെ സി വേണുഗോപാൽ

മുടി ശരിയായി വെട്ടിയില്ല, പത്തനംതിട്ടയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്ലാസ്സില്‍ നിന്ന് പുറത്താക്കി

ഒരു ഐപിഎൽ മാച്ച് രണ്ടെണ്ണം അടിച്ച് സുഹൃത്തുക്കൾക്കൊപ്പം കാണാനുള്ള വഴിയില്ല, ഒന്നാം തീയതി ബാറുകളും ക്ലബുകളും അടച്ചിടുന്നത് പുനഃപരിശോധിക്കണമെന്ന് വിജയ് ബാബു

റഷ്യയെ ഞെട്ടിച്ച് ഉക്രൈന്റെ ഓപ്പറേഷന്‍ സ്‌പൈഡേഴ്‌സ് വെബ്; നാശം വിതച്ചത് 117 ഡ്രോണ്‍, റഷ്യയുടെ 41 യുദ്ധവിമാനങ്ങള്‍ തകര്‍ത്തു

അടുത്ത ലേഖനം
Show comments