Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിക്കൊപ്പം അവസാനമായി അഭിനയിച്ചത് കിങ്ങില്‍, എന്നോട് ഇഷ്ടകുറവുണ്ട്; ഗണേഷ് കുമാറും മമ്മൂട്ടിയുമായി വര്‍ഷങ്ങളായി പിണക്കത്തില്‍, ഇക്കാര്യം അറിയുമോ?

സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവര്‍ക്കൊപ്പമെല്ലാം ഗണേഷ് അഭിനയിച്ചിട്ടുണ്ട്

Webdunia
വെള്ളി, 18 ഓഗസ്റ്റ് 2023 (10:34 IST)
ക്യാരക്ടര്‍ വേഷങ്ങളിലൂടെയും വില്ലനായും മലയാളത്തില്‍ മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിച്ച നടനാണ് ഗണേഷ് കുമാര്‍. സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവര്‍ക്കൊപ്പമെല്ലാം ഗണേഷ് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് തന്നോട് എന്തോ ഇഷ്ടകുറവുണ്ടെന്ന് തുറന്നുപറയുകയാണ് ഗണേഷ് ഇപ്പോള്‍. ന്യൂസ് 18 കേരളയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഗണേഷ് ഇക്കാര്യം തുറന്നുപറഞ്ഞത്. 
 
നടന്‍ മമ്മൂട്ടിക്ക് എന്തുകൊണ്ടോ തന്നെ ഇഷ്ടമല്ലെന്ന് ഗണേഷ് പറയുന്നു. താന്‍ മമ്മൂട്ടിയുടെ വലിയ ആരാധകന്‍ ആണെന്നും മമ്മൂട്ടി തനിക്ക് റോള്‍ മോഡല്‍ ആണെന്നും ഗണേഷ് പറഞ്ഞു. മമ്മൂട്ടിക്ക് തന്നോടുള്ള താല്‍പര്യക്കുറവിന്റെ കാര്യം അറിയില്ലെന്നും ഗണേഷ് പറഞ്ഞു. 
 
' മമ്മൂക്കയുമായി നല്ല ബന്ധമാണ്. മമ്മൂക്കയുടെ ഏറ്റവും വലിയ ആരാധകനാണ് ഞാന്‍. പക്ഷേ മമ്മൂക്കയ്ക്ക് എന്നെ ഇഷ്ടമല്ല. അത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഒരു നടന്‍ എന്ന നിലയില്‍ ഞാന്‍ മമ്മൂക്കയെ റോള്‍ മോഡലായി കാണുന്ന ആളാണ്. ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ട് 20 വര്‍ഷത്തില്‍ ഏറെയായി. ദ് കിങ്ങിലാണ് അവസാനമായി ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചത്. എന്തുകൊണ്ടോ പുളിക്ക് എന്നെ ഇഷ്ടമല്ല. ഇതു പുള്ളിയോട് സംസാരിച്ചിട്ടില്ല. അതു സംസാരിക്കേണ്ട കാര്യമില്ല. അങ്ങനെയൊന്നും ഞാന്‍ ആരോടും ചോദിക്കില്ല,' ഗണേഷ് പറഞ്ഞു. 
 
' അമ്മയുടെ മീറ്റിങ്ങിനിടെ മമ്മൂക്കയെ കാണാറുണ്ട്. വളരെ ലോഹ്യമാണ്. കാണുമ്പോള്‍ സംസാരിക്കും. എനിക്ക് അദ്ദേഹത്തോട് ഇഷ്ടക്കുറവൊന്നും ഇല്ല. പക്ഷേ അദ്ദേഹത്തിനു എന്നോട് എന്തുകൊണ്ടോ ഇഷ്ടമല്ല,' ഗണേഷ് കൂട്ടിച്ചേര്‍ത്തു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു

മെത്തിറ്റമിനുമായി യുവതി ഉൾപ്പെടെ നാലു പേർ പിടിയിൽ

വ്യോമസേനയില്‍ അഗ്നിവീരാകാന്‍ അവസരം; ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജനുവരി 7 മുതല്‍

2025ൽ എയർ കേരള പറന്നുയരും, പ്രവർത്തനം ആരംഭിക്കുക കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന്

വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിന് 30 ദിവസത്തെ പരോള്‍ അനുവദിച്ചു; അംഗീകരിക്കാന്‍ പറ്റാത്ത നടപടിയെന്ന് വിസ്മയയുടെ പിതാവ്

അടുത്ത ലേഖനം
Show comments