Select Your Language

Notifications

webdunia
webdunia
webdunia
webdunia

തനിയാവർത്തനത്തിന് മമ്മൂട്ടി നൽകിയത് വെറും 12 ദിവസം!

തനിയാവർത്തനത്തിന് മമ്മൂട്ടി നൽകിയത് വെറും 12 ദിവസം!
, ബുധന്‍, 3 ജൂലൈ 2019 (17:21 IST)
ലോഹിതദാസ് ആദ്യമായി തിരക്കഥ എഴുതിയ ചിത്രമാണ് തനിയാവർത്തനം. നായകൻ മമ്മൂട്ടി. സംവിധാനം സിബി മലയിൽ. മമ്മൂട്ടി നിറഞ്ഞും അറിഞ്ഞും അഭിനയിച്ച ചിത്രമായിരുന്നു തനിയാവർത്തനം. അന്ധവിശ്വാസങ്ങള്‍ എങ്ങനെ ഭാര്യയും രണ്ടു കുട്ടികളുമുള്ള ബാലൻ മാഷിനെ ഒരു ഭ്രാന്തനാക്കി മാറ്റുന്നു എന്ന് നമുക്ക് കാണിച്ച് തന്ന സിനിമ. 
 
ഈ സിനിമയ്ക്കായി മമ്മൂട്ടി നൽകിയത് വെറും 12 ദിവസമായിരുന്നു. അടുത്തിടെ ‘ദ ക്യൂവിന്’ നൽകിയ അഭിമുഖത്തിലാണ് തനിയാവർത്തനത്തെ കുറിച്ച് സിബി മലയിൽ സംസാരിച്ചത്. മമ്മൂട്ടിക്ക് തനിയാവർത്തനം ചെയ്യാൻ വലിയ താൽപ്പര്യം ഉണ്ടായിരുന്നില്ലെന്ന് തോന്നിയിട്ടുണ്ടെന്ന് സിബി പറയുന്നു. 
 
‘മമ്മൂട്ടിയും ബേബി ശാലിനിയും, മമ്മൂട്ടിയും കുട്ടിയും പെട്ടിയും എന്നെല്ലാം പറഞ്ഞിരുന്ന, കരിയറിൽ വളരെ മോശമായ ഒരു സമയത്തായിരുന്നു അന്ന് അദ്ദേഹം നിന്നിരുന്നത്. എന്നാൽ, ഫാസിൽ സംവിധാനം ചെയ്യാനിരുന്ന ‘ഒരു മണിവത്തൂരിലെ ആയിരം ശിവരാത്രികൾ’ എന്ന സിനിമയായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. അതിലാണ് തന്റെ കരിയറിൽ ഇനി ബ്രേക്ക് നൽകുക എന്ന പ്രതീക്ഷയിലായിരുന്നു മമ്മൂട്ടി.’
 
‘പറഞ്ഞതിലും ലേറ്റ് ആയിട്ടാണ് മമ്മൂട്ടി സെറ്റിലെത്തിയത്. നാല് ദിവസം അങ്ങനെ പോയി. ആകെ അഭിനയിച്ചത് 12 ദിവസമാണ്. ഇത്രയും വൈകാരികമായ രംഗങ്ങൾ ഉള്ള സിനിമയാണ്. മമ്മൂട്ടി പോയാൽ സിനിമ നിന്നു പോകും. മമ്മൂട്ടിയുടെ ഡേറ്റ് ചില പ്രഷർ എനിക്ക് തന്നു. ഇക്കാര്യം സൂചിപ്പിച്ച് ഇടയ്ക്ക് തിലകൻ എന്നോട് കയർക്കുകയും ചെയ്തു. ആ സിനിമയുടെ മുഴുവൻ ക്രഡിറ്റും എഴുത്തുകാരനായ ലോഹിത‌ദാസിന് മാത്രമാണ്.‘ - സിബി പറയുന്നു.  
  
കുടുംബത്തിലെ പുരുഷന്മാർക്ക് പാരമ്പര്യമായി ലഭിക്കുന്ന ഭ്രാന്തിന്റെ പലഭാവങ്ങളിൽ പെട്ടുഴലു‌ന്ന ബാലൻമാഷ് എന്ന കഥാപാത്രത്തിന്റെ സങ്കീർണ്ണഭാവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ആദ്യ ദിവസം ചിത്രത്തെ കുറിച്ച് മികച്ച നിരൂപക പ്രശംസ ലഭിച്ചപ്പോള്‍ മമ്മൂട്ടിയ്ക്കും ചിത്രം കാണുകയുണ്ടായി. ആ സംഭവത്തെ കുറിച്ച് ഒരിക്കൽ കുഞ്ചനാണ് വെളിപ്പെടുത്തിയത്. 
 
ഒടുവിൽ അയൽക്കാരനായ കുഞ്ചനോടൊപ്പമാണ് മമ്മൂട്ടി തനിയാവർത്തനം കാണാൻ പോയത്. ആ രംഗങ്ങള്‍ കണ്ടപ്പോള്‍ എന്റെ കണ്ണും നിറഞ്ഞുവെന്ന് കുഞ്ചൻ പറഞ്ഞിരുന്നു. ഇടയ്ക്ക് മമ്മൂട്ടിയെ നോക്കുമ്പോള്‍ അദ്ദേഹം വായ പൊത്തി ഇരിക്കുന്നു. കണ്ണ് ചുവന്ന് കലങ്ങിയിട്ടുണ്ട്. ചിത്രത്തില്‍ നായകനായി അഭിനയിച്ച മമ്മൂട്ടി നിറഞ്ഞ കണ്ണുകളോടെ ഇരുന്ന് ആ സിനിമ കാണുന്നത് കണ്ടപ്പോള്‍ താന്‍ അത്ഭുതപ്പെട്ടെന്ന് കുഞ്ചന്‍ വെളിപ്പെടുത്തിയത് പ്രേക്ഷകരും കേട്ടതാണ്. 
 
എന്നാൽ, എന്തുകൊണ്ടാണ് അന്ന് മമ്മൂട്ടി കരഞ്ഞതെന്നതിന്റെ സൂചനയാണ് ഇപ്പോൾ സിബി മലയിലിന്റെ വെളിപ്പെടുത്തലിൽ വ്യക്തമാകുന്നത്. തനിയാവർത്തനത്തിൽ അഭിനയിക്കുമ്പോഴും പ്രതീക്ഷ മുഴുവൻ ഫാസിൽ ചിത്രത്തിന് നൽകുകയായിരുന്നു മമ്മൂട്ടി. ആ ഒരു കുറ്റബോധത്താൽ ഉണ്ടായ കണ്ണീരാകാം അതെന്നാണ് സോഷ്യൽ മീഡിയ കണ്ടെത്തിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിന്റെ സൌന്ദര്യം എനിക്ക് തിരിച്ചറിയാൻ സാധിച്ചില്ല: പോൺ താരത്തോട് രാം ഗോപാൽ വർമ