Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘മലയാളത്തിലെ മുൻ‌നിര നടിയാണെന്ന ഭാവമൊന്നും അവർക്കില്ല’ - മഞ്ജുവിനെ വാനോളം പുകഴ്ത്തി വെട്രിമാരൻ

‘മലയാളത്തിലെ മുൻ‌നിര നടിയാണെന്ന ഭാവമൊന്നും അവർക്കില്ല’ - മഞ്ജുവിനെ വാനോളം പുകഴ്ത്തി വെട്രിമാരൻ
, ശനി, 30 മാര്‍ച്ച് 2019 (12:03 IST)
തമിഴകത്തിന്റെ ഹിറ്റ് കുട്ടുകെട്ടാണ് വെട്രിമാരന്‍- ധനുഷ്. ഇവരുടെ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് അസുരന്‍. ധനുഷ് നായകനാകുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് മഞ്ജു വാര്യരാണ്. മഞ്ജുവിന്റെ തമിഴ് സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. 
 
ഇപ്പോഴിതാ, മഞ്ജു വാര്യരെ വാനോളം പുകഴ്ത്തി സംവിധായകന്‍ വെട്രിമാരന്‍. മഞ്ജു വാര്യര്‍ സിനിമയില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചത് വലിയ അംഗീകാരമായി കരുതെന്നും അവരേക്കാള്‍ നന്നായി ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മറ്റാര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറയുന്നു.
 
‘സിനിമയുടെ ഏകദേശ രൂപം പറഞ്ഞപ്പോള്‍ തന്നെ, ചെയ്യാം എന്ന് മഞ്ജു സമ്മതിച്ചു. വളരെ ഉത്സാഹത്തോടെ വന്ന് ഷൂട്ടിംഗ് തീര്‍ത്തതിനു ശേഷം മാത്രമേ അവര്‍ കാരവാനിലേക്ക് മടങ്ങി പോകൂ. എല്ലാവരോടും തികഞ്ഞ സ്‌നേഹത്തോടെയും സൗമ്യതയോടെയുമാണ് മഞ്ജുവിന്റെ ഇടപെടല്‍. മലയാളത്തിലെ മുന്‍നിര നടിയാണെ ഭാവമൊന്നും അവര്‍ക്കില്ല‘. വെട്രിമാരന്‍ പറഞ്ഞു.
 
ചിത്രത്തില്‍ ധനുഷിന്റെ ഭാര്യയായാണ് മഞ്ജു വേഷമിടുന്നത്. ‘വെക്കൈ’ എന്ന തമിഴ് നോവലിന്റെ സിനിമാ ആവിഷ്‌കാരമാണ് ‘അസുരന്‍’. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് താനുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലൂസിഫറിന്റെ ആദ്യദിന കളക്ഷൻ 14 കോടി, 10 ദിവസം കൊണ്ട് 100 കോടി നേടും?