Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊടും തണുപ്പില്‍ പൃഥ്വിരാജിന്റെ പിറന്നാള്‍ ആഘോഷം,സുപ്രിയയും മകള്‍ അല്ലിയും കൂടെയുണ്ടായിരുന്നില്ല

Actor Prithviraj birthday celebration actor Prithviraj Prithviraj news film news movie news Puran movie Mohanlal

കെ ആര്‍ അനൂപ്

, ചൊവ്വ, 17 ഒക്‌ടോബര്‍ 2023 (12:52 IST)
ചെറിയൊരു ഇടമലക്കുശേഷം വീണ്ടും സിനിമാലോകത്തേക്ക് തിരിച്ചെത്തിയ സന്തോഷത്തിലാണ്. കഴിഞ്ഞദിവസം ആയിരുന്നു നടന്‍ ജന്മദിനം ആഘോഷിച്ചത്. ഇത്തവണത്തെ പിറന്നാളിന് ഭാര്യ സുപ്രിയയും മകള്‍ അല്ലിയും കൂടെയുണ്ടായിരുന്നില്ല. ജന്മദിനം ആഘോഷിച്ചത് സിനിമ സെറ്റില്‍. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ കഴിയുന്ന സമയത്ത് പൃഥ്വി ഭാര്യയോട് പറഞ്ഞിരുന്നു. പിറന്നാള്‍ സമ്മാനമായി വീണ്ടും സെറ്റില്‍ സമയം ചിലവിടണം എന്നായിരുന്നു എന്നായിരുന്നു നടന്‍ ഭാര്യയോട് അന്ന് പറഞ്ഞത്. എന്തായാലും ആഗ്രഹിച്ച പോലെ സിനിമ സെറ്റില്‍ തിരിച്ചെത്തിയിരിക്കുകയാണ് പൃഥ്വിരാജ്.
 
സിനിമ സെറ്റിലെ കൊടും തണുപ്പില്‍ ജാക്കറ്റും തൊപ്പിയും മറ്റും അണിഞ്ഞാണ് പൃഥ്വിരാജ് പിറന്നാള്‍ കേക്ക് മുറിച്ചത്.ഛായാഗ്രാഹകന്‍ സുജിത് വാസുദേവാണ് ജന്മദിന ആഘോഷ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.
 
മൂന്ന് കേക്കുകളാണ് അണിയറക്കാര്‍ നടനായി വാങ്ങിയത്. സെറ്റിലെ മറ്റ് അംഗങ്ങളും സംവിധായകന്‍ കൂടിയായ പൃഥ്വിരാജിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി.
 
കഴിഞ്ഞ ദിവസം രാവിലെ തന്നെ 'എമ്പുരാന്‍' ടീം പൃഥ്വിരാജിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരുന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ കുട്ടി ഇന്ന് വളര്‍ന്ന് സിനിമ നടിയായി, ആളെ നിങ്ങള്‍ക്കറിയാം !