മാമാങ്കം, കര്‍ണന്‍, രണ്ടാമൂഴം - ഇനി മമ്മൂട്ടിയുടെ യാത്ര ഇങ്ങനെ!

Webdunia
ബുധന്‍, 31 ഒക്‌ടോബര്‍ 2018 (15:09 IST)
ഒരു സിനിമയുടെ കഥയില്‍ ആവേശം കയറിയാല്‍ അതിനുവേണ്ടി എത്ര കഷ്ടപ്പെടാനും തയ്യാറുള്ള താരമാണ് മമ്മൂട്ടി. ആ കഥാപാത്രത്തിലേക്ക് സ്വയം ഇറങ്ങിച്ചെല്ലും. അതിന്‍റെ ചെറിയ വിശദാംശങ്ങള്‍ പോലും മനസിലാക്കും. അതിനായി തിരക്കഥാകൃത്തിനെയും സംവിധായകനെയും ചോദ്യങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടിക്കും.
 
പിന്നീട് മമ്മൂട്ടിയുടെ പ്രകടനം കാണുമ്പോള്‍ ഏവരും അത്ഭുതപ്പെടും. എങ്ങനെയാണ് ഈ മനുഷ്യന് ഈ കഥാപാത്രത്തെ ഇത്രയും ഉള്‍ക്കൊണ്ട് അഭിനയിക്കാന്‍ കഴിയുന്നത്! എങ്ങനെയാണ് ചന്തുവിന്‍റെ ഗാംഭീര്യം ഇങ്ങനെ ആര്‍ജ്ജിക്കാനാവുന്നത്? എങ്ങനെയാണ് മാടയായി എളിമ കാട്ടുന്നത്? എങ്ങനെയാണ് ബഷീറായി മതിലിനപ്പുറത്തെ സ്വരത്തിനായി പ്രേമപൂര്‍വ്വം കാതോര്‍ത്തുനില്‍ക്കുന്നത്!
 
ഒരു സിനിമയ്ക്കായി 200 ശതമാനം കഠിനാധ്വാനം ചെയ്യാനുള്ള മനസാണ് മമ്മൂട്ടിയെ ഇന്നും മെഗാസ്റ്റാറായി നിലനിര്‍ത്തുന്നത്. മമ്മൂട്ടിയുടെ ഇനി വരുന്ന വലിയ ചിത്രം ‘മാമാങ്കം’ ആണ്. അതില്‍ ചാവേറായാണ് മമ്മൂട്ടി അഭിനയിക്കുന്നത്.
 
ഇത്തവണ മമ്മൂട്ടി വളരെ കൃത്യമായാണ് ചാര്‍ട്ട് ചെയ്തിരിക്കുന്നത്. അതായത് ഒരു സിനിമയുടെ തുടര്‍ച്ച പോലെ കാലഘട്ടത്തിന്‍റെയും കഥയുടെയും സ്വാഭാവിക മാറ്റത്തിലൂടെ മമ്മൂട്ടി കടന്നുപോകും. മാമാങ്കം എന്ന ചരിത്ര സിനിമ കഴിഞ്ഞാലുടന്‍ ‘കര്‍ണന്‍’ എന്ന മഹാഭാരത കഥ. അതിനുശേഷം ‘രണ്ടാമൂഴം’ !
 
കര്‍ണനായും ഭീമനായും അഭിനയിക്കാനുള്ള ഭാഗ്യമാണ് മമ്മൂട്ടിയെ തേടിയെത്തുന്നത്. കര്‍ണന്‍ മധുപാലും രണ്ടാമൂഴം ഹരിഹരനും ഒരുക്കുമെന്നാണ് സൂചനകള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

ജോലിക്കിടെ നഗ്‌നത പ്രദര്‍ശിപ്പിച്ച ബിഎല്‍ഒയ്‌ക്കെതിരെ നടപടി; വിശദീകരണം തേടി കളക്ടര്‍

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

വായു മലിനീകരണം രൂക്ഷം, ഡൽഹിയിൽ സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

അടുത്ത ലേഖനം
Show comments