Mammootty: മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും അച്ചായന്‍ വേഷത്തില്‍ അഭിനയിക്കുന്നു. വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി അച്ചായന്‍ വേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മിഥുന്‍ മാനുവല്‍ തോമസിന്റേതാണ് തിരക്കഥ. ചിത്രത്തിന്റെ ഷൂട്ടിങ് ഒക്ടോബറില്‍ തുടങ്ങുമെന്നാണ് വിവരം.
രസികന്‍ അച്ചായന്‍ വേഷത്തിലായിരിക്കും ചിത്രത്തില്‍ മമ്മൂട്ടിയെത്തുക. കോട്ടയം കുഞ്ഞച്ചന്‍, കിഴക്കന്‍ പത്രോസ്, സംഘം, നസ്രാണി, ഏഴുപുന്നതകരന്‍, തോപ്പില്‍ ജോപ്പന്‍ തുടങ്ങി നിരവധി സിനിമകളില്‍ മമ്മൂട്ടി അച്ചായന്‍ വേഷം അവതരിപ്പിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ അച്ചായന്‍ കഥാപാത്രങ്ങള്‍ക്ക് കുടുംബ പ്രേക്ഷകരുടെ ഇടയില്‍ വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു.
അതേസമയം കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ചെയ്യാന്‍ നേരത്തെ മിഥുന്‍ മാനുവല്‍ തോമസ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അത് ഉപേക്ഷിക്കുകയായിരുന്നു. കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗത്തിനായി മനസില്‍ കണ്ട കഥ തന്നെയാണോ വൈശാഖ് ചിത്രത്തിനായി മുഥുന്‍ മാനുവല്‍ തോമസ് ഒരുക്കുന്നതെന്നാണ് ആരാധകരുടെ സംശയം.