Webdunia - Bharat's app for daily news and videos

Install App

പപ്പയുടെ സ്വന്തം അപ്പൂസിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ യോദ്ധ; മോഹന്‍ലാല്‍-മമ്മൂട്ടി പോരില്‍ ജയം മെഗാസ്റ്റാറിനൊപ്പം

Webdunia
ശനി, 15 ജനുവരി 2022 (08:31 IST)
മമ്മൂട്ടി-മോഹന്‍ലാല്‍ സിനിമകളുടെ വാശിയേറിയ പോരാട്ടമാണ് മലയാളികള്‍ 1992 ലെ ഓണക്കാലത്ത് കണ്ടത്. മോഹന്‍ലാല്‍ ചിത്രം യോദ്ധയും മമ്മൂട്ടി ചിത്രം പപ്പയുടെ സ്വന്തം അപ്പൂസും തമ്മിലായിരുന്നു ബോക്സ്ഓഫീസ് പോരാട്ടം. ഇതില്‍ ഏത് സിനിമയായിരിക്കും അക്കാലത്ത് സൂപ്പര്‍ഹിറ്റായത്? മമ്മൂട്ടിയാണോ മോഹന്‍ലാലാണോ ഓണക്കാലത്ത് വിജയിച്ചത്? ഉത്തരം ഇതാ 
 
1992 സെപ്റ്റംബര്‍ മൂന്നിനാണ് സംഗീത് ശിവന്‍ സംവിധാനം ചെയ്ത യോദ്ധ തിയറ്ററുകളിലെത്തിയത്. ഒരു ദിവസത്തിനു ശേഷം സെപ്റ്റംബര്‍ നാലിന് ഫാസില്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം പപ്പയുടെ സ്വന്തം അപ്പൂസ് തിയറ്ററുകളിലെത്തി. ഇതില്‍ ബോക്സ്ഓഫീസില്‍ ഏറ്റവും വലിയ വിജയമായത് മമ്മൂട്ടി ചിത്രമാണ്. മോഹന്‍ലാല്‍ ചിത്രം ശരാശരിക്ക് മുകളില്‍ നില്‍ക്കുന്ന വിജയമായിരുന്നു. പപ്പയുടെ സ്വന്തം അപ്പൂസിനേക്കാള്‍ ചെലവ് കൂടിയ ചിത്രം കൂടിയായിരുന്നു യോദ്ധ. 
 
അക്കാലത്തെ സിനിമ വാരികകളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് 200 ല്‍ കൂടുതല്‍ ദിവസങ്ങള്‍ പപ്പയുടെ സ്വന്തം അപ്പൂസ് തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു. യോദ്ധ നൂറിലേറെ ദിവസം പ്രദര്‍ശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. മമ്മൂട്ടി-ഫാസില്‍ കൂട്ടുകെട്ടിന് അക്കാലത്ത് കുടുംബപ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയുണ്ടായിരുന്നു. കുടുംബപ്രേക്ഷകര്‍ക്കിടയില്‍ മമ്മൂട്ടിയുടെ താരമൂല്യവും ഉയര്‍ന്നു നില്‍ക്കുന്ന കാലഘട്ടമായിരുന്നു. പപ്പയുടെ സ്വന്തം അപ്പൂസ് വമ്പന്‍ വിജയമാകാന്‍ കാരണമായ ഘടകങ്ങള്‍ ഇതെല്ലാമാണ്. എന്നാല്‍, തിയറ്ററുകളില്‍ വമ്പന്‍ ഹിറ്റ് ആയില്ലെങ്കിലും പില്‍ക്കാലത്ത് പപ്പയുടെ സ്വന്തം അപ്പൂസിനേക്കാള്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായ സിനിമ യോദ്ധയാണ്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിജെപി അധ്യക്ഷസ്ഥാനം ഒഴിയാൻ തയ്യാർ, രാജിസന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

കെ.സുരേന്ദ്രന്‍ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണോ? ഇങ്ങനെ ചെയ്യുക

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

അടുത്ത ലേഖനം
Show comments