Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒടിയനെതിരായ അക്രമണത്തില്‍ മമ്മൂട്ടി ദുഃഖിതന്‍, ഇത്തരത്തില്‍ വിമര്‍ശിക്കേണ്ട കാര്യമില്ല!

ഒടിയനെതിരായ അക്രമണത്തില്‍ മമ്മൂട്ടി ദുഃഖിതന്‍, ഇത്തരത്തില്‍ വിമര്‍ശിക്കേണ്ട കാര്യമില്ല!
, ബുധന്‍, 19 ഡിസം‌ബര്‍ 2018 (15:18 IST)
മോഹന്‍ലാല്‍ - ശ്രീകുമാര്‍ മേനോന്‍ ടീമിന്‍റെ ഒടിയന്‍ ഇപ്പോള്‍ നേരിടുന്ന സോഷ്യല്‍ മീഡിയ ആക്രമണങ്ങളെ അതിജീവിക്കുമെന്ന് തന്നെയാണ് ട്രേഡ് അനലിസ്റ്റുകള്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ വന്‍ കളക്ഷനോടെയാണ് ചിത്രം കുതിക്കുന്നത്. ഈ കുതിപ്പ് തുടരുമെന്നും ഈ വാരാന്ത്യത്തോടെ പടം വലിയ വിജയമായി മാറുമെന്നും അണിയറപ്രവര്‍ത്തകരും കരുതുന്നു. 
 
മോഹന്‍ലാലിന്‍റെ സ്വപ്നമായിരുന്ന ഒരു ചിത്രത്തിന് സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങള്‍ ഇത്രയധികം നേരിടേണ്ടി വരുന്നതില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ദുഃഖിതനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടി തന്‍റെ ശബ്ദസാന്നിധ്യം കൊണ്ട് ഒടിയന്‍റെ ഭാഗമായിരുന്നു. അതൊരു നല്ല സിനിമയാണെന്നും ഇത്തരത്തില്‍ ആക്രമിക്കപ്പെടേണ്ട കാര്യമില്ലെന്നും മമ്മൂട്ടി കരുതുന്നതായാണ് വിവരം.
 
മാത്രമല്ല, 50 കോടി രൂപയോളം മുതല്‍ മുടക്കിയ ഒരു മലയാള സിനിമ നഷ്ടത്തിലായാല്‍ അത് മലയാളം സിനിമ ഇന്‍ഡസ്ട്രിയെ മൊത്തത്തില്‍ ദോഷകരമായി ബാധിക്കുമെന്ന് മമ്മൂട്ടി വിശ്വസിക്കുന്നു. മലയാള സിനിമയുടെ വിപണി വലുതാക്കുന്നതില്‍ ഒടിയന്‍ വഹിച്ച പങ്കിനെ ആര്‍ക്കും കുറച്ചുകാണാനാവില്ല.
 
ഒടിയന്‍ സൃഷ്ടിച്ച പാതയില്‍ അതിനേക്കാള്‍ വലിയ റിലീസിനാണ് മമ്മൂട്ടിയുടെ ‘മാമാങ്കം’ ഒരുങ്ങുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ദേശീയ പുരസ്‌കാരം ലഭിച്ച ചിത്രത്തിലെ ഓരോ സീനിലും അനുകരിച്ചത് തിലകനെ': ശരണ്യ പൊന്‍വണ്ണന്‍