Webdunia - Bharat's app for daily news and videos

Install App

കോടികൾ പൊടിച്ച് പണിത ആഡംബര വസതി ആരാധകർക്കായി തുറന്ന് കൊടുത്ത് മമ്മൂട്ടി!

കൊച്ചി പനമ്പള്ളി ന​ഗറിൽ കോടികൾ വിലയുള്ള ഒരു ആഡംബര വസതി മമ്മൂട്ടിക്കുണ്ട്

നിഹാരിക കെ.എസ്
വെള്ളി, 21 മാര്‍ച്ച് 2025 (09:59 IST)
നാൽപ്പത് വർഷത്തെ സിനിമാ ജീവിതം കൊണ്ട് മമ്മൂട്ടി ഒരുപാട് സമ്പാദിച്ചിട്ടുണ്ട്. കേരളത്തിലും ചെന്നൈയിലും താരത്തിനും കുടുംബത്തിനും ആഢംബര വസതികളുണ്ട്. സകുടുംബം മമ്മൂട്ടി കഴിഞ്ഞ കുറച്ച് വർഷങ്ങളായി താമസിക്കുന്നത് ചെന്നൈയിലാണ്. കൊച്ചി പനമ്പള്ളി ന​ഗറിൽ കോടികൾ വിലയുള്ള ഒരു ആഡംബര വസതി മമ്മൂട്ടിക്കുണ്ട്. നാല് വർഷം മുമ്പ് വരെ സകുടുംബം താരം ഇവിടെയായിരുന്നു താമസിച്ചിരുന്നത്. 
 
പിന്നീട് വൈറ്റില ജനതയിൽ അംബേലിപ്പാടം റോഡിൽ‌ പുതിയ വീട് പണിതതോടെ കുടുംബം അവിടേക്ക് താമസം മാറി. ആ വീടിന്റെ ദൃശ്യങ്ങളും കുറച്ച് മാസങ്ങൾക്ക് മുമ്പ് സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഇഷ്ടതാരത്തിന്റെ വീട്ടിൽ ഒന്ന് പോകണമെന്ന് ആഗ്രഹുക്കാത്തവർ കുറവായിരിക്കും. അത്തരം ആ​ഗ്രഹങ്ങൾ ഉള്ളവർക്ക് ഒരു സുവർണ്ണാവസരം ഒരുങ്ങുകയാണ്. 
 
കോടികൾ പൊടിച്ച് പണിത ആഡംബര വസതി ആരാധകർക്കായി തുറന്ന് കൊടുക്കാൻ പോവുകയാണ് മമ്മൂട്ടിയും കുടുംബവും. പനമ്പള്ളി ന​ഗറിലെ വീട് സ്റ്റേക്കേഷൻ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്കായി തുറന്ന് കൊടുക്കാനാണ് മമ്മൂട്ടിയുടെ തീരുമാനം. തന്റെ വസതി ആളുകൾക്ക് അവധി ആഘോഷിക്കാനുള്ള റിസോർട്ട് മാതൃകയിലേക്ക് മാറ്റിയിരിക്കുകയാണ് മമ്മൂട്ടി. ഈ വീടിന്റെ മുക്കിലും മൂലയിലും ഒരു മമ്മൂ‌ട്ടി ടച്ചുണ്ട്. ബോട്ടിക് വില്ല മോഡലിലാണ് വസതിയുള്ളത്. മമ്മൂട്ടിയുടെ ആഡംബര വസതിയിലുള്ള സ്റ്റേക്കേഷനുള്ള ബുക്കിങ് ആരംഭിച്ച് കഴിഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

'ജീവിച്ചു പോകണ്ടേ'; മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം 100 ശതമാനം കൂട്ടി, കേരളത്തിലല്ല, അങ്ങ് കര്‍ണാടകയില്‍ !

അവധിക്കാലത്തും ഒപ്പമുണ്ട്; ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നാല് കിലോ അരി ലഭിക്കും

Agniveer Registration: കരസേനയിൽ അഗ്നിവീർ ആകാം, രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു: വനിതകൾക്കും അവസരം

ഭാര്യ അശ്ലീലവീഡിയോ കാണുന്നതും സ്വയംഭോഗം ചെയ്യുന്നതും വിവാഹമോചനത്തിനുള്ള കാരണമല്ല: മദ്രാസ് ഹൈക്കോടതി

യൂട്യൂബ് വീഡിയോകള്‍ കണ്ട് സ്വയം ശസ്ത്രക്രിയ നടത്തിയയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments