Select Your Language

Notifications

webdunia
webdunia
webdunia
webdunia

'സ്ത്രീകള്‍ക്ക് പ്രവേശനം ഇല്ലെന്ന് ഞാന്‍ ബോര്‍ഡൊന്നും വെച്ചിട്ടില്ല': മമ്മൂട്ടി

Mammootty Puzhu Role
, തിങ്കള്‍, 9 മെയ് 2022 (09:34 IST)
നവാഗതയായ രത്തീന സംവിധാനം ചെയ്ത 'പുഴു'വാണ് മമ്മൂട്ടിയുടേതായി അടുത്തത് റിലീസ് ചെയ്യാനുള്ളത്. ആദ്യമായാണ് മമ്മൂട്ടി ഒരു വനിത സംവിധായകയുടെ ചിത്രത്തില്‍ അഭിനയിക്കുന്നത്. മേയ് 13 ന് സോണി ലിവിലാണ് 'പുഴു' റിലീസ് ചെയ്യുക.
 
ആദ്യമായി വനിത സംവിധായികയുടെ ചിത്രത്തില്‍ അഭിനയിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിനു മമ്മൂട്ടി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പുതിയ കഥയും കൊണ്ട് തന്റെ അടുത്തേക്ക് ആര്‍ക്കും കടന്നുവരാമെന്നാണ് മമ്മൂട്ടി പറയുന്നത്.
 
' ആര്‍ക്കും കടന്നുവരാം. ഇതുവരെ സ്ത്രീകള്‍ക്കു പ്രവേശനം ഇല്ല എന്നു ഞാന്‍ ബോര്‍ഡൊന്നും വച്ചിട്ടില്ല. പുതുമുഖ സംവിധായകര്‍ക്കും പുതിയതായി എന്തെങ്കിലും പറയാനുണ്ടാകും എന്ന വിശ്വാസത്തിലാണ് അവസരം കൊടുക്കുന്നത്. പുതുമയുണ്ടെന്ന് തോന്നിയതുകൊണ്ടാണ് പുഴുവില്‍ അഭിനയിച്ചത്. നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രമാണ് പുഴുവില്‍. മുന്‍പും അത്തരം വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അതൊന്നും തിരസ്‌കരിക്കപ്പെട്ടിട്ടില്ല. പ്രേക്ഷകരില്‍ എനിക്കും എനിക്ക് അവരിലും വിശ്വാസമുണ്ട്,' മമ്മൂട്ടി പറഞ്ഞു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ കുട്ടി ഇന്ന് സിനിമ നടനും സംവിധായകനും, ആളെ മനസ്സിലായോ ?