Webdunia - Bharat's app for daily news and videos

Install App

‘ഞാൻ വില്ലനായി അഭിനയിക്കണോ'? ആദ്യം സംശയിച്ച മമ്മൂട്ടി ഒടുവിൽ സമ്മതിച്ചത് ഇങ്ങനെ

നിഹാരിക കെ.എസ്
വ്യാഴം, 6 ഫെബ്രുവരി 2025 (15:20 IST)
മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് മമ്മൂട്ടി നായകനായി അഭിനയിച്ച വടക്കൻ വീരഗാഥ. വർഷങ്ങൾക്കു ശേഷം സിനിമ ഇപ്പോൾ റീ റിലീസിനൊരുങ്ങുകയാണ്. 1989 ൽ റിലീസ് ചെയ്ത ഒരു വടക്കൻ വീരഗാഥ നാളെ റീ റിലീസ് ചെയ്യും. ഈ വേളയിൽ ഒരു വടക്കൻ വീരഗാഥയിലേക്ക് എത്തിയതിനെ കുറിച്ച് പറയുകയാണ് മമ്മൂട്ടി. പിഷാരടിയുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം പഴയ കാര്യങ്ങൾ ഓർത്തെടുക്കുന്നത്.
 
ഉണ്ണിയാർച്ചയുടെ കഥ സിനിമയാക്കുന്നു എന്നും പറഞ്ഞാണ് തന്നെ വിളിച്ചത്. വടക്കൻ പാട്ടുകളിലെ ചന്തുവിന്റെ വേഷമാണ് ചെയ്യേണ്ടത് എന്ന് അറിഞ്ഞപ്പോൾ വില്ലനായി അഭിനയിക്കണോ എന്ന് താൻ ചോദിച്ചു. എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരനാണ് സിനിമ സംവിധാനം ചെയ്യുന്നത് എന്ന് കേട്ടപ്പോൾ താൻ സമ്മതം മൂളിയെന്ന് മമ്മൂട്ടി പറഞ്ഞു. 
 
‘ഉണ്ണിയാർച്ചയുടെ കഥ സിനിമയാകുന്നു എന്ന് പറഞ്ഞാണ് എന്നെ വിളിക്കുന്നത്. ചന്തുവായി നിങ്ങൾ അഭിനയിക്കണമെന്ന് പറഞ്ഞു. ഞാൻ അപ്പോൾ ചോദിച്ചത് ‘ചന്തുവായി, വില്ലനായി ഞാൻ അഭിനയിക്കണോ’ എന്നായിരുന്നു. നിങ്ങൾ കഥയൊന്ന് കേട്ടു നോക്കൂവെന്നായിരുന്നു എനിക്ക് കിട്ടിയ മറുപടി. എം ടി ആണ് തിരക്കഥ എഴുതുന്നതെന്നും ഹരിഹരൻ സാറാണ് ഡയറക്ഷനെന്നും പറഞ്ഞു. അങ്ങനെയുള്ളപ്പോൾ പിന്നെ ഒന്നും നോക്കേണ്ടല്ലോ. ഞാൻ ആയിക്കോട്ടേയെന്ന് പറഞ്ഞു. അങ്ങനെയാണ് ഒരു വടക്കൻ വീരഗാഥ സംഭവിക്കുന്നത്,’ മമ്മൂട്ടി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

Ration Card: വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡായി തരംമാറ്റാം, അപേക്ഷകൾ സമർപ്പിക്കനുള്ള അവസരം ജൂൺ 2 മുതൽ 15 വരെ

Ration : മെയ് മാസത്തെ റേഷൻ വിതരണം ജൂൺ 4 വരെ നീട്ടി

നിലമ്പൂരിലെ ബിജെപി സ്ഥാനാര്‍ഥി യുഡിഎഫില്‍ നിന്ന്

അടുത്ത ലേഖനം
Show comments