Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബസൂക്ക റിലീസ് വീണ്ടും നീട്ടി, പുതിയ തീയതി പുറത്ത്

ബസൂക്ക റിലീസ് വീണ്ടും നീട്ടി, പുതിയ തീയതി പുറത്ത്

നിഹാരിക കെ.എസ്

, വ്യാഴം, 6 ഫെബ്രുവരി 2025 (13:31 IST)
മമ്മൂട്ടിയുടെ ബസൂക്ക റിലീസ് നീട്ടി വെച്ചതായി റിപ്പോർട്ട്. മമ്മൂട്ടി സ്റ്റൈലിഷ് റോളുമായെത്തുന്ന ഗെയിം ത്രില്ലർ ചിത്രം 'ബസൂക്ക'യ്ക്ക് വേണ്ടി ആരാധകർ റീ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. കലൂർ ഡെന്നീസിന്റെ മകൻ ഡിനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 
 
പലയാവർത്തി റിലീസ് മാറ്റിവെച്ച സിനിമ ഈ ഫെബ്രുവരി 14 ന് തിയേറ്ററുകളിലെത്തുമെന്നായിരുന്നു അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ സിനിമയുടെ റിലീസ് നീട്ടിയേക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. സിജിഐ വർക്കുകൾ പൂർത്തിയാകാത്തത് മൂലമാണ് സിനിമയുടെ റിലീസ് നീട്ടുന്നത് എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിൽ 10 ന് വിഷു റിലീസായാകും സിനിമ എത്തുക എന്നാണ് സൂചന. 
 
പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ബസൂക്ക.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Vidaamuyarchi:തലയ്ക്കും പണികിട്ടി, റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ വിടാമുയർച്ചി വ്യാജപതിപ്പ് ഓൺലൈനിൽ