പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭം ആയിരുന്നു ലൂസിഫർ. മോഹൻലാലിനെ നായകനാക്കി പുറത്തിറങ്ങിയ ചിത്രം വമ്പൻ ഹിറ്റായിരുന്നു. മഞ്ജു വാര്യർ, ടോവിനോ തോമസ് തുടങ്ങിയവരായിരുന്നു മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമ 200 കോടി നേടിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ, 200 കോടി ക്ലബ്ബില്‍ കയറിയ ആദ്യ മലയാള ചിത്രമാണ് ലൂസിഫര്‍ എന്ന വാദത്തോട് പർത്തികരിക്കുകയാണ് സംവിധായകൻ പൃഥ്വിരാജ്.
'തനിക്കറിയില്ല, ചിത്രമൊരു വലിയ ഹിറ്റ് ആയിരുന്നു എന്നറിയാം' എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. തനിക്ക് ഡയറക്ട് ചെയ്യാന്‍ ഏറ്റവും എളുപ്പമുള്ള നടന്‍ മോഹന്‍ലാല്‍ ആണെന്നും പൃഥ്വിരാജ് പറയുന്നു. എമ്പുരാന്റെ ഹിന്ദി റിലീസിനോടനുബന്ധിച്ച് നടത്തിയ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലായിരുന്നു പൃഥ്വിരാജിന്റെ മറുപടി.
ലൂസിഫര്‍ സിനിമയ്ക്ക് ശേഷം രണ്ടാം ഭാഗമായ എമ്പുരാന്‍ ഒരുക്കാന്‍ ആറ് വര്‍ഷത്തോളം എടുത്തതിന് പിന്നിലെ കാരണം പറഞ്ഞ് പൃഥ്വിരാജ്.
2019ല്‍ ലൂസിഫര്‍ ഇറങ്ങിയ ശേഷം രണ്ടാം ഭാഗത്തിന് ആറ് വര്‍ഷത്തോളം സമയമെടുത്തതിന് പിന്നില്‍ കോവിഡ് മഹാമാരിയാണ്. എമ്പുരാന്‍ താന്‍ സംവിധാനം ചെയ്യേണ്ടിയിരുന്ന രണ്ടാമത്തെ ചിത്രമായിരുന്നു. 2020ന്റെ തുടക്കത്തില്‍ ചിത്രീകരണം തുടങ്ങേണ്ടിയിരുന്നതായിരുന്നു. പിന്നെയാണ് കോവിഡ് വരുന്നതും തങ്ങളുടെ പദ്ധതികളെല്ലാം തകിടം മറിയുന്നത് എന്നാണ് പൃഥ്വിരാജ് പറയുന്നത്.