ജുൺ റിലീസിനൊരുങ്ങി മമ്മൂട്ടിയുടെ ‘ഉണ്ട’!

Webdunia
വ്യാഴം, 4 ഏപ്രില്‍ 2019 (13:14 IST)
അനുരാഗ കരിക്കിൻ വെള്ളത്തിനു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഉണ്ടയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. ജൂണിൽ ചിത്രം റിലീസ് ആകുമെന്നാണ് റിപ്പോർട്ടുകൾ. കണ്ണൂരിലും കാസര്‍ഗോഡിലും വയനാട്ടിലും ഛത്തീസ്ഗഡിലുമായാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.  
 
ഛത്തീസ്ഘഡില്‍ ഒരു തെരഞ്ഞെടുപ്പ് കാലത്ത് മാവോയിസ്റ്റുകളെ നേരിടാന്‍ കണ്ണൂരില്‍ നിന്ന് പോകുന്ന സബ് ഇന്‍സ്‌പെക്റ്റര്‍ മണിയായാണ് മമ്മൂട്ടി എത്തുന്നത്. ബോളിവുഡിലെ നിരവധി ചിത്രങ്ങളിലൂടെയും തമിഴ് ചിത്രം ജിഗര്‍തണ്ടയിലൂടെയും ശ്രദ്ധേയമായ ഛായാഗ്രാഹകന്‍ ഗാവ്മിക് യു അറെ ആണ് ക്യാമറ ചലിപ്പിക്കുന്നത്. 
 
ബോളിവുഡിലെ ആക്ഷന്‍ കൊറിയോഗ്രാഫര്‍ ഷാം കുശാല്‍ ഈ ചിത്രത്തിലൂടെ മലയാളത്തിലെത്തുന്നു. ഷാം കൌശല്‍ അത്ര നിസാരക്കാരനല്ലല്ലോ. ബോളിവുഡിലെ മഹാവിജയങ്ങളായ ദംഗല്‍, ക്രിഷ് 3, ബജ്‌റംഗി ബായിജാന്‍, ധൂം 3, പത്മാവത്, ബാജിറാവോ മസ്താനി, ഫാന്‍റം തുടങ്ങിയ സിനിമകളുടെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത് ഷാം കൌശല്‍ ആണ്. പവര്‍ പാക്ഡ് ആക്ഷന്‍ സീക്വന്‍സുകള്‍ ‘ഉണ്ട’യിലും പ്രതീക്ഷിക്കാമെന്ന് സാരം.  
 
പ്രശാന്ത് പിള്ളയുടേതാണ് സംഗീതം. ഹര്‍ഷാദ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിനായി നിഷാദ് യൂസഫ് എഡിറ്റിംഗ് നിര്‍വഹിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ തട്ടും, നടി റിനിക്ക് വധഭീഷണി, പോലീസിൽ പരാതി നൽകി

നോബല്‍ ഇല്ലെങ്കില്‍ വോണ്ട: പ്രഥമ ഫിഫ സമാധാന സമ്മാനം ട്രംപിന്

'നോട്ട' ഇല്ലാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ്; പകരം 'എന്‍ഡ്' ബട്ടണ്‍

രാഹുല്‍ മാങ്കൂട്ടത്തിലിനു ആശ്വാസം; അറസ്റ്റ് തല്‍ക്കാലത്തേക്കു തടഞ്ഞ് ഹൈക്കോടതി

ചോര്‍ന്ന തിയേറ്റര്‍ ദൃശ്യങ്ങള്‍ 25,000 രൂപയ്ക്ക് വരെ വിറ്റു; മോഷ്ടിച്ചതാണോ അതോ ഹാക്ക് ചെയ്തതാണോ എന്ന് പോലീസ് അന്വേഷിക്കുന്നു

അടുത്ത ലേഖനം
Show comments