Select Your Language

Notifications

webdunia
webdunia
webdunia
Monday, 13 January 2025
webdunia

'ബിലാൽ വരും, തയ്യാറെടുപ്പുകൾ നടക്കുന്നു’- കോൺഫിഡൻസോടെ മമ്മൂട്ടി!

'ബിലാൽ വരും, തയ്യാറെടുപ്പുകൾ നടക്കുന്നു’- കോൺഫിഡൻസോടെ മമ്മൂട്ടി!

എസ് ഹർഷ

, വ്യാഴം, 26 സെപ്‌റ്റംബര്‍ 2019 (11:19 IST)
ബിലാല്‍ മലയാളത്തിന്‍റെ വികാരമാണ്. കേരളം പഴയ കേരളമല്ലെങ്കിലും ബിലാലിന് മാറ്റമൊന്നും വന്നിട്ടില്ല.  അമല്‍ നീരദ് ഇനി ബിലാലിന്‍റെ ജോലികളിലാണുള്ളത്. ബിലാൽ വരുമോയെന്ന ആകാംഷ ചില ആരാധകർക്ക് ഉണ്ടായിരുന്നു. ആ സംശയങ്ങളെല്ലാം മാറ്റിയിരിക്കുകയാണ് മമ്മൂട്ടി. 
 
‘ബിലാൽ വരും, ബിലാലിന്റെ തയ്യാറെടുപ്പുകൾ നടന്നു കൊണ്ടിരിക്കുന്നു’ എന്നാണ് മമ്മൂട്ടി പറയുന്നത്. രമേഷ് പിഷാരടി - മമ്മൂട്ടി കൂട്ടുകെട്ടിൽ വരുന്ന ഗാനഗന്ധർവ്വന്റെ വിശേഷങ്ങളുമായി ഫേസ്ബുക്ക് ലൈവിൽ എത്തിയപ്പോഴാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്.
 
അമലും ഉണ്ണി ആറും ബിഗ്‌ബി യുടെ രണ്ടാം ഭാഗത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.  ബിഗ്ബിയേക്കാള്‍ ഉജ്ജ്വലമായ ഒരു കഥയാണ് ബിലാലിനായി അമല്‍ നീരദ് കണ്ടെത്തിയിരിക്കുന്നത്. ഒന്നാന്തരം പഞ്ച് ഡയലോഗുകളും മാസ് മുഹൂര്‍ത്തങ്ങളുമായി ഒരു ത്രില്ലര്‍ തിരക്കഥയൊരുക്കാനുള്ള ശ്രമത്തിലാണ് ഉണ്ണി ആര്‍. ബിഗ്ബി 2ന്‍റെ ക്യാമറ ചലിപ്പിക്കുന്നതും അമല്‍ നീരദ് തന്നെയായിരിക്കും.
 
അമല്‍ നീരദും ഉണ്ണി ആറും ചേര്‍ന്നെഴുതിയ തിരക്കഥയില്‍ അമല്‍ നീരദ് ബിഗ്ബി എന്ന തന്‍റെ ആദ്യ സിനിമ സംവിധാനം ചെയ്തത് 2007ലാണ്. അന്നുമുതല്‍ ഇന്നുവരെ മലയാളത്തിലെ ഏറ്റവും സ്റ്റൈലിഷായ സിനിമകളുടെ പട്ടികയെടുക്കുമ്പോള്‍ അതില്‍ ഒന്നാമനായി ബിഗ്ബിയും അതിലെ നായകന്‍ ബിലാല്‍ ജോണ്‍ കുരിശിങ്കലുമുണ്ടാവും.
 
കൈയില്‍ നിറതോക്കുമായി കൊച്ചിയുടെ വിരിമാറിലൂടെ സ്ലോമോഷനില്‍ ഡോണ്‍ ലുക്കില്‍ നടന്നുനീങ്ങുന്ന മമ്മൂട്ടി ഉടന്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ ആരാധകര്‍ക്ക് ഇത് ആഘോഷകാലം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വേദനിച്ചിരിക്കാം അവൾക്ക്, നിസ്സഹായയായി പിടഞ്ഞിട്ടുണ്ടാകണം; അച്ഛനും മുന്നേ വൈറലായ ‘ദ്രൌപതി’, നിമിഷ സജയന്റെ തീഷ്ണതയുള്ള നോട്ടം മറക്കാനാകുമോ?