ഈ വർഷം മമ്മൂട്ടിയുടെ ഏറ്റവും പ്രോമോസിങ് ആയ സിനിമയാണ് കളങ്കാവൽ. മമ്മൂട്ടി വില്ലനായി എത്തുന്ന സിനിമയ്ക്കായി ആരാധകരും സിനിമാപ്രേമികളും ഒരുപോലെ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഒരു മമ്മൂട്ടി സിനിമ റിലീസിനൊരുങ്ങുന്നത്.
നവംബർ 27ന് സിനിമ തിയേറ്ററുകളിലേക്ക് എത്തും. ഒരുപാട് ബ്രില്യൻസുകൾ ഒളിപ്പിച്ച ഒരു കിടിലൻ പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ടീം പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം വിനായകനും നിൽക്കുന്ന ഒരു പോസ്റ്ററാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇന്നലെയാണ് സിനിമയുടെ സെൻസറിങ് പൂർത്തിയായത്. യു എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചത്.
അതേസമയം, നിരവധി യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കളങ്കാവൽ ഒരുക്കിയിരിക്കുന്നത് എന്ന് സംവിധായകൻ ജിതിൻ കെ ജോസ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ അറിയിച്ചിരുന്നു. ഒന്നിൽ കൂടുതൽ സംഭവങ്ങൾ പ്രചോദനമാകുന്നുണ്ടെങ്കിലും ഈ ചിത്രം തീർത്തും ഫിക്ഷണൽ സ്വഭാവത്തിലാണ് കഥ പറയുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.