Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭീഷ്മവര്‍ധനായി മമ്മൂട്ടി, പുതിയ ചിത്രവും വൈറലാകുന്നു

ഭീഷ്മവര്‍ധനായി മമ്മൂട്ടി, പുതിയ ചിത്രവും വൈറലാകുന്നു

കെ ആര്‍ അനൂപ്

, വ്യാഴം, 29 ഏപ്രില്‍ 2021 (17:33 IST)
മമ്മൂട്ടിയുടെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭീഷ്മപര്‍വ്വം. ലോക്ക് ഡൗണ്‍ മെഗാസ്റ്റാറിന് സമ്മാനിച്ച വ്യത്യസ്ത ഗെറ്റപ്പിലാണ് സിനിമയില്‍ അദ്ദേഹം പ്രത്യക്ഷപ്പെടുക. സിനിമയില്‍ നിന്നുള്ള താരത്തിന്റെ പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.മമ്മൂട്ടി അവതരിപ്പിക്കുന്ന ഭീഷ്മവര്‍ധന്‍ എന്ന കഥാപാത്രത്തിന്റെ മാസ്സ് ലുക്ക് ഇതിനകം തന്നെ വൈറലാണ്.
 
ബ്ലാക്ക് ഫുള്‍ സ്ലീവ് ഷര്‍ട്ടും കളര്‍ മുണ്ടും ധരിച്ച മെഗാസ്റ്റാറിന്റെ പോസ്റ്റര്‍ നേരത്തെ നിര്‍മാതാക്കള്‍ പുറത്തിറക്കിയിരിക്കുന്നു.
 
മമ്മൂട്ടി ഗ്യാങ്ങ്സ്റ്റര്‍ റോളിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നതെന്നും പറയപ്പെടുന്നു. 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മെഗാസ്റ്റാര്‍ അമല്‍ നീരദിനൊപ്പം ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ വളരെ വലുതാണ്. 'ബിഗ് ബി'യുടെ തുടര്‍ച്ചയായ' ബിലാല്‍ 'എന്ന ചിത്രം നേരത്തെ ആരംഭിക്കേണ്ടതായിരുന്നു. നിലവിലെ സാഹചര്യത്തില്‍ അത് നീളുകയായിരുന്നു. ഭീഷ്മപര്‍വ്വം പൂര്‍ത്തിയായതിനുശേഷം ഈ സിനിമയുടെ ജോലികള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുഎഇയിലെ നെറ്റ്ഫ്‌ലിക്‌സ് ട്രെന്‍ഡിംഗില്‍ രണ്ടാമതായി 'വണ്‍' !