Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയുടെ കിടിലന്‍ നീക്കം, അടുത്ത ചിത്രം സി‌ബി‌ഐ ? !

മമ്മൂട്ടി

സുബിന്‍ ജോഷി

, ബുധന്‍, 17 ജൂണ്‍ 2020 (19:57 IST)
കൊവിഡ് കാലത്തിന്‍റെ ദുരിതങ്ങളില്‍ നിന്ന് കേരളം കരകയറിയിട്ടില്ല. നമ്മുടെ സിനിമാ വ്യവസായവും പൂര്‍ണമായും അടഞ്ഞുതന്നെ കിടക്കുന്നു. ഇനി, തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചാലും ജനങ്ങള്‍ തിയേറ്ററുകളിലേക്ക് എത്താന്‍ മടിക്കും. ഇതു തിരിച്ചറിഞ്ഞ മോഹന്‍ലാല്‍ തന്‍റെ അടുത്ത സിനിമയായി പ്ലാന്‍ ചെയ്‌തിരിക്കുന്നത് ‘ദൃശ്യം 2’ ആണ്. ദൃശ്യം കണ്ടവര്‍ ദൃശ്യം 2 കാണാന്‍ തിയേറ്ററുകളിലെത്തുമെന്ന പ്രതീക്ഷയാണ് മോഹന്‍ലാലിന്. മാത്രവുമല്ല, കേരളത്തിനുള്ളില്‍ മാത്രം ചിത്രീകരിക്കുന്ന ഒരു ലോ ബജറ്റ് ത്രില്ലറുമായിരിക്കും ഇത്. ലോക്ക് ഡൌണിന്‍റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വലിയ വിജയം സൃഷ്ടിക്കാനാകുമോ എന്നാണ് മോഹന്‍ലാലും ജീത്തു ജോസഫും നോക്കുന്നത്.
 
അതേ പാതയില്‍ തന്നെയാണ് മമ്മൂട്ടിയുടെയും നീക്കമെന്നാണ് ഇപ്പോള്‍ മനസിലാക്കാന്‍ കഴിയുന്നത്. തന്‍റെ അടുത്ത ചിത്രമായി സി ബി ഐ സീരീസിലെ അഞ്ചാം ഭാഗം ചെയ്യാനാണ് മമ്മൂട്ടി ആലോചിക്കുന്നതെന്ന് സൂചന. സേതുരാമയ്യര്‍ മടങ്ങി വന്നാല്‍ പ്രേക്ഷകര്‍ തിയേറ്ററുകളിലേക്ക് ഒഴുകുമെന്ന് മറ്റാരേക്കാളും നന്നായി മമ്മൂട്ടിക്ക് അറിയാം. ഈ ചിന്ത കെ മധുവിനോടും എസ് എന്‍ സ്വാമിയോടും മമ്മൂട്ടി പങ്കുവച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
 
എന്നാല്‍, സി ബി ഐ പരമ്പരയിലെ അഞ്ചാം ചിത്രത്തിനായി ഒരു ബിഗ് ബജറ്റ് പ്ലാന്‍ ആയിരുന്നു നേരത്തേ കെ മധുവും എസ് എന്‍ സ്വാമിയും ചേര്‍ന്ന് തയ്യാറാക്കിയിരുന്നത്. കൂടുതലായും വിദേശരാജ്യങ്ങളില്‍ ചിത്രീകരിക്കേണ്ട ഒരു സബ്‌ജക്‍ടായിരുന്നുവത്രേ അത്. സ്വാമി തിരക്കഥ പൂര്‍ത്തിയാക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ കൊവിഡിന്‍റെ വരവ് ആ തിരക്കഥ ഇപ്പോള്‍ ചെയ്യാനാകാത്ത സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. 
 
പൂര്‍ണമായും കേരളത്തില്‍ ചിത്രീകരിക്കാനാകുന്ന, ഒരു ഇന്‍‌വെസ്റ്റിഗേഷന്‍ ത്രില്ലര്‍ കഥ തയ്യാറാക്കുന്നതിന്‍റെ തിരക്കിലാണത്രേ എസ് എന്‍ സ്വാമി ഇപ്പോള്‍. എന്തായാലും ഒരു കിടിലന്‍ സിനിമയിലൂടെ സേതുരാമയ്യര്‍ വീണ്ടും മലയാളികള്‍ക്ക് മുമ്പിലെത്തുമെന്ന് പ്രതീക്ഷിക്കാം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാലോ മമ്മൂട്ടിയോ അല്ല, ടോമിച്ചന്‍റെ അടുത്ത പടത്തില്‍ സുരേഷ്‌ഗോപി !