Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘മമ്മൂക്ക... എന്തൊരു മനുഷ്യനാണ് നിങ്ങൾ? ഉള്ളുനീറുന്നു’

‘മമ്മൂക്ക... എന്തൊരു മനുഷ്യനാണ് നിങ്ങൾ? ഉള്ളുനീറുന്നു’
, ഞായര്‍, 6 ജനുവരി 2019 (10:01 IST)
ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയെന്ന മഹാനടനെ തിരിച്ച് കിട്ടിയിരിക്കുകയാണ് മലയാളികൾക്ക്. മമ്മൂട്ടി – റാം ചിത്രം പേരന്‍പിന് ചലച്ചിത്രമേളകളില്‍ വന്‍വരവേല്‍പ്പാണ് ലഭിച്ചത്. ഗോവയിൽ വെച്ച് സിനിമ കണ്ടവരെല്ലാം മനസിൽ തൊടുന്ന വാചകങ്ങളാണ് കുറിച്ചത്. 
 
പറഞ്ഞതൊന്നും ആസ്ഥാനത്തല്ലെന്നും പ്രതീക്ഷയ്ക്കും അപ്പുറമാണ് പേരൻപ് എന്നും വ്യക്തമാകുകയാണ് ഒരൊറ്റ ട്രെയിലറിലൂടെ. ഉള്ളുലയ്ക്കുന്ന രംഗങ്ങളാണ് ട്രെയിലറിലുള്ളത്. മികച്ച അഭിനയമുഹൂര്‍ത്തങ്ങളുമായി മമ്മൂട്ടി നിറഞ്ഞുനില്‍ക്കുകയാണ്. ചെന്നൈയില്‍ നടന്ന വികടന്‍ സിനി അവാര്‍ഡ്സ് വേദിയില്‍ മമ്മൂട്ടിയാണ് ട്രെയിലര്‍ പുറത്തിറക്കിയത്.
 
പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനായ അമുദന്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. മകളായി സാധനയും എത്തുന്നു. എന്തൊരു മനുഷ്യനാണ് മമ്മൂക്കയെന്നും ഉള്ളുനീറുന്ന കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലർ കണ്ടപ്പോൾ തന്നെ മനം നിറഞ്ഞുവെന്നും ആരാധകർ കുറിക്കുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി നിസഹായനായി നിന്നു, അപ്പോഴത്തെ ആ മുഖം എനിക്ക് മറക്കാനാവില്ല!