Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയെ ‘പോപ്പുലർ’ ആക്കിയ സംവിധായകൻ, ഇനിയൊരു ന്യൂഡൽഹി ഉണ്ടാകുമോ?

മമ്മൂട്ടിയെ ‘പോപ്പുലർ’ ആക്കിയ സംവിധായകൻ, ഇനിയൊരു ന്യൂഡൽഹി ഉണ്ടാകുമോ?
, ശനി, 5 ജനുവരി 2019 (13:31 IST)
മമ്മൂട്ടിയെ വച്ച് ഏറ്റവും കൂടുതല്‍ സിനിമകള്‍ സംവിധാനം ചെയ്തത് ആര്? അങ്ങനെയൊരു ചോദ്യം വന്നാല്‍ പ്രേക്ഷകർക്ക് സംശയമുണ്ടാകുമെങ്കിലും ഫാൻസിന് അക്കാര്യത്തിൽ സംശയമുണ്ടാകില്ല. കാരണം, ഇഷ്ടതാരത്തിന്റെ എല്ലാ വിശേഷങ്ങളും അതിനുത്തരം മിക്കവര്‍ക്കും അറിയാമായിരിക്കും.
 
അതുകൊണ്ട് തന്നെ മമ്മൂട്ടിയെ ഏറ്റവും കൂടുതൽ തവണ ക്യാമറയ്ക്ക് മുന്നിൽ നിർത്തിയത് സംവിധായകൻ ജോഷി തന്നെയാണെന്നത് സംശയമില്ലാത്ത കാര്യമാണ്. എങ്കിലും ചിലര്‍ക്ക് സംശയമുണ്ടാകും? ഇനി ഐ വി ശശി ആയിരിക്കുമോ? പി ജി വിശ്വംഭരന്‍ ആയിരിക്കുമോ? എന്നാല്‍ ഉറപ്പിച്ചുതന്നെ പറയാം, ജോഷി തന്നെ. 
 
മമ്മൂട്ടിയുടെ വമ്പന്‍ ഹിറ്റുകളില്‍ പലതും ജോഷി സംവിധാനം ചെയ്തതാണ്. 34 ചിത്രങ്ങളാണ് മമ്മൂട്ടി - ജോഷി ടീമിന്‍റേതായി പുറത്തുവന്നിട്ടുള്ളത്. 1983ല്‍ പുറത്തിറങ്ങിയ ‘ആ രാത്രി’ ആണ് മമ്മൂട്ടി - ജോഷി ടീമിന്‍റെ ആദ്യ സിനിമ. മലയാളത്തിലെ വമ്പൻ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ആ രാത്രി.
 
അതിന് ശേഷം 20 വര്‍ഷക്കാലം ഈ ടീം അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു. കൊടുങ്കാറ്റ്, കോടതി, അലകടലിനക്കരെ, മുഹൂര്‍ത്തം 11.30ന് തുടങ്ങി വമ്പന്‍ ഹിറ്റുകളുടെ നിര.
 
ശേഷം മമ്മൂട്ടിയും ജോഷിയും ഡെന്നീസ് ജോസഫിന്‍റെ തിരക്കഥകളില്‍ സിനിമ ചെയ്യാന്‍ ആരംഭിച്ചു. നിറക്കൂട്ട് ആയിരുന്നു ആദ്യത്തെ വലിയ വിജയം. ന്യായവിധി, ശ്യാമ, വീണ്ടും തുടങ്ങിയ ചിത്രങ്ങള്‍ പിന്നീടെത്തി. ഒടുവില്‍ ന്യൂഡെല്‍ഹി!
 
സന്ദര്‍ഭം, തന്ത്രം, ദിനരാത്രങ്ങള്‍, സംഘം, നായര്‍സാബ്, മഹായാനം, നമ്പര്‍ 20 മദ്രാസ് മെയില്‍, കുട്ടേട്ടന്‍, ഈ തണുത്ത വെളുപ്പാന്‍കാലത്ത്, കൌരവര്‍, ധ്രുവം, സൈന്യം, ദുബായ്, പോത്തന്‍ വാവ, ട്വന്‍റി20, നസ്രാണി എന്നിങ്ങനെ മമ്മൂട്ടി - ജോഷി ടീമിന്‍റെ സിനിമകള്‍ തുടരെയെത്തി.
 
‘നസ്രാണി’യാണ് ജോഷി - മമ്മൂട്ടി ടീം അവസാനമായി ചെയ്ത ചിത്രം. അതിന് ശേഷം വന്ന ട്വന്‍റി20 പക്ഷേ ഒരു മമ്മൂട്ടി സിനിമ എന്ന് പറയാൻ ആകില്ലല്ലോ. അതൊരു മള്‍ട്ടിസ്റ്റാര്‍ പ്രൊജക്ട് ആയിരുന്നു. മമ്മൂട്ടിയും ജോഷിയും ഇനി എന്ന് ഒന്നിക്കും? ആ കോമ്പിനേഷന്‍റെ ആരാധകരുടെ വലിയ ചോദ്യമാണിത്. എന്തായാലും മമ്മൂട്ടിയും ജോഷിയും സമീപഭാവിയില്‍ ഒന്നിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ടീമില്‍ നിന്ന് മറ്റൊരു ന്യൂഡെല്‍ഹി ഉണ്ടാകുമോ? കാത്തിരിക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വിംസ്യൂട്ടിൽ സ്വാതി റെഡ്ഡി, വൈറലായി അഭിമുഖം