Webdunia - Bharat's app for daily news and videos

Install App

വൈ എസ് ആര്‍ തന്നെ, ആരാധകരെ അമ്പരപ്പിച്ച് മമ്മൂട്ടി!

മമ്മൂട്ടിയുടെ യാത്ര ഉടന്‍!

Webdunia
ഞായര്‍, 8 ഏപ്രില്‍ 2018 (10:51 IST)
വൈഎസ് രാജശേഖര്‍ റെഡ്ഡിയായി മമ്മൂട്ടി വേഷമിടുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. തെലുങ്കരുടെ പരമ്പരാഗതരീതിയിലുള്ള വെള്ളവസ്ത്രമണിഞ്ഞ് നില്‍ക്കുന്ന മമ്മൂട്ടിയുടെ പോസ്റ്റര്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. വൈ എസ് ആറിനെ പോലെ തന്നെയുണ്ടെന്ന് ആരാധകര്‍ പറയുന്നു.
 
മഹി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'യാത്ര' എന്നാണ് പേരിട്ടിരിക്കുന്നത്. മുപ്പത് കോടിയാണ് ബജറ്റ്. മെയ് 2018 ല്‍ ചിത്രീകരണം ആരംഭിക്കും . 2019 ല്‍ ചിത്രം പുറത്തിറങ്ങും. 1999 മുതല്‍ 2004 വരെയുള്ള കാലത്തെ വൈ.എസ്.ആറിന്റെ ജീവിതമാണ് ചിത്രത്തില്‍ കാണിക്കുന്നത്. 2003 ല്‍ അദ്ദേഹം നടത്തിയ നിര്‍ണ്ണായകമായ പദയാത്രയാണ് ചിത്രത്തിന്റെ പ്രമേയം.
 
മമ്മൂട്ടിയുടെ മൂന്നാമത്തെ തെലുങ്ക് ചിത്രമാണ യാത്ര. 1992 ല്‍ കെ. വിശ്വനാഥന്‍ സംവിധാനം ചെയ്ത സ്വാതി കിരണമാണ് മമ്മൂട്ടിയുടെ ആദ്യ തെലുങ്ക് ചിത്രം. 1998 ല്‍ പുറത്തിറങ്ങിയ റെയില്‍ വേ കൂലിയിലും മമ്മൂട്ടി വേഷമിട്ടിട്ടുണ്ട്.
 
ആന്ധ്രപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്നു രാജശേഖര്‍ റെഡ്ഡി. ചിത്രത്തില്‍ നായികയായി എത്തുന്നത് നയന്‍താരയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഇതിനായി ആരും താരത്തെ കണ്ടിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. അങ്ങനെയെങ്കില്‍ നായികയുടെ കാര്യത്തില്‍ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ തീരുമാനമെടുത്തേക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Union Budget 2025 Live Updates: നിര്‍മല സീതാരാമന്റെ തുടര്‍ച്ചയായ എട്ടാം ബജറ്റ്; പാര്‍ലമെന്റില്‍ നിന്ന് തത്സമയം

അത്യാവശ്യത്തിന് ബ്ലഡ് തരാന്‍ ആരുമില്ലേ, ഭയപ്പെടേണ്ട അടിയന്തരഘട്ടങ്ങളില്‍ രക്തത്തിനായി കേരള പോലീസിന്റെ പോല്‍ ബ്ലഡ് ഉണ്ട്

അമേരിക്കയില്‍ യാത്രാവിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടം; മരണപ്പെട്ടവരില്‍ 14 സ്‌കേറ്റിംഗ് താരങ്ങളും

നിയമസഭാ തിരെഞ്ഞെടുപ്പിന് 5 ദിവസം മാത്രം, ഡൽഹിയിൽ ഏഴ് AAP എംഎൽഎമാർ രാജിവെച്ചു

വിഴിഞ്ഞത്ത് ബസില്‍ നിന്ന് കൈ പുറത്തേക്കിട്ട് യാത്ര ചെയ്ത മധ്യവയസ്‌കന്റെ കൈയറ്റു; രക്തം വാര്‍ന്ന് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments