Webdunia - Bharat's app for daily news and videos

Install App

കർണ്ണനു വേണ്ടി അയ്യപ്പന്റെ അനുഗ്രഹം തേടി ആർ എസ് വിമൽ സന്നിധാനത്ത്

Webdunia
ശനി, 7 ഏപ്രില്‍ 2018 (17:11 IST)
വിക്രം നായകനാവുന്ന മഹാവീർ കർണ്ണയുടെ പൂർത്തിയായ തിരക്കഥയുമായി സംവിധായകൻ ആർ എസ് വിമൽ ശബരിമലയിൽ സന്ദർശനം നടത്തി. ശബരിമല ക്ഷേത്രത്തിനു മുൻപിൽ തിരക്കഥയുമായി നിൽകുന്ന സംവിധായകൻ ആർ എസ് വിമലിന്റെയും അണിയറപ്രവർത്തകരുടെയും ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ്.
 
തമിഴ് ഹിന്ദി ഭാഷകളിലാണ് സിനിമ ഒരുക്കുന്നത്. നേരത്തെ ചിത്രം മലയളത്തിലും എത്തും എന്നറിയിച്ചിരുന്നെങ്കിലും പിന്നീട് തമിഴിലും ഹിന്ദിയിലും പുറത്തിറക്കിയാൽ മതി എന്ന തീരുമാനത്തിലേക്ക് അണിയറ പ്രവർത്തകർ എത്തിച്ചേരുകയായിരുന്നു സുരേഷ് നായരാണ് തമിഴിലേക്ക് ചിത്രത്തിന്റെ തിരക്കഥ പരിഭാഷപ്പെടുത്തുന്നത്. ജയമോഹൻ, മഹാവീർ കർണ്ണനെ ഹിന്ദിയിലേക്കും മൊഴിമാറ്റം നടത്തും. 
 
ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ് എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. കലാ സംവിധായകനായ അമിത് റോയിയുടെ നേതൃത്വത്തില്‍ ഫിലിം സിറ്റിയിൽ സിനിമയുടെ സെറ്റിന്റെ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. വിക്രമിനെക്കൂടാതെ ഇന്ത്യൻ സിനിമയിലെ മുൻനിര താരങ്ങളും ചിത്രത്തിൽ വേഷമിടുന്നതായി വാർത്തകൾ പുറത്ത് വരുന്നുണ്ട്. എന്നാൽ ഇതിന് സ്ഥിരീകരണം അണിയറ പ്രവർത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. മുൻപ് ചിത്രത്തിൽ നായകനായി നിശ്ചയിച്ചിരുന്നത് പ്രിഥ്വി രാജിനെയായിരുന്നു പിന്നീടാണ് നായകനായി വിക്രമിനെ തീരുമാനിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments