Select Your Language

Notifications

webdunia
webdunia
webdunia
webdunia

50 കോടി ക്ലബിലേക്ക് മമ്മൂട്ടിയുടെ ജൈത്ര ‘യാത്ര’ !

50 കോടി ക്ലബിലേക്ക് മമ്മൂട്ടിയുടെ ജൈത്ര ‘യാത്ര’ !
, ബുധന്‍, 27 ഫെബ്രുവരി 2019 (14:51 IST)
മാഹി വി രാഘവ് സംവിധാനം ചെയ്‌‌ത് മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'യാത്ര' തിയേറ്ററിൽ നിറഞ്ഞോടുകയാണ്. ഫെബ്രുവരി 8നാണ് ചിത്രം റിലീസ് ചെയ്തത്. റിലീസ് ചെയ്ത് 18 ദിവസങ്ങൾ കഴിയുമ്പോൾ ഇതുവരെ ചിത്രം സ്വന്തമാക്കിയത് 43 കോടിയാണെന്ന് സൂചന. 50 കോടിയിലേക്ക് ഇനി കുറച്ച് ദിവസങ്ങൾ മാത്രം. 
 
മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും ബിഗ് റിലീസ് ആയാണ് യാത്ര എത്തിയത്. മമ്മൂട്ടിയുടെ ആദ്യ നൂറ് കോടി കളക്ഷൻ നേടുന്ന ചിത്രമായി യാത്ര മാറുമെന്ന കാര്യത്തിൽ സംശയമില്ല. 18ആം ദിവസവും ചിത്രം ബോക്സോഫീസിൽ നിന്നും സ്വന്തമാക്കിയത് 1.8 കോടിയാണ്. 43 കോടിയോളമാണ് ചിത്രത്തിന്റെ ടോട്ടൽ ബിസിനസ്.  
 
ക്ലാസും മാസും ചേർന്ന ചിത്രമാണ് യാത്ര. തെലുങ്ക് ജനതയുടെ വിപ്ലവനായകൻ വൈ എസ് ആറിനെ ഒരിക്കൽ കൂടി കാണാൻ ലഭിച്ച അവസരം പാഴാക്കാതെ തിയേറ്ററിലേക്ക് ഒഴുകിയെത്തുകയാണ് പ്രേക്ഷകർ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒടിയനിലൂടെ ആശിച്ചത് ഓസ്‌കര്‍, സംസ്ഥാന അവാര്‍ഡ് പോലും കിട്ടിയില്ല!