മമ്മൂട്ടി അടക്കമുള്ള സംസ്ഥാന പുരസ്‌കാര ജേതാക്കള്‍ക്കെതിരെ വര്‍ഗീയ അധിക്ഷേപവുമായി സംഘപരിവാര്‍

ബിജെപി അനുകൂലിയായ ശ്രീജിത്ത് പണിക്കരും ഭ്രമയുഗത്തിലെ അഭിനയത്തിനു മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരം നല്‍കിയതിനെതിരെ പരിഹാസം ഉന്നയിച്ചിരുന്നു

രേണുക വേണു
ബുധന്‍, 5 നവം‌ബര്‍ 2025 (08:54 IST)
Mammootty and Asif Ali

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി അടക്കമുള്ള സംസ്ഥാന പുരസ്‌കാര ജേതാക്കള്‍ക്കെതിരെ വിഷം തുപ്പി സംഘപരിവാര്‍ ഹാന്‍ഡിലുകള്‍. സംസ്ഥാന അവാര്‍ഡ് ജേതാക്കളിലെ മുസ്ലിം മതവിശ്വാസികളെ പരാമര്‍ശിച്ചാണ് സംഘപരിവാര്‍ അനുകൂലികളുടെ വര്‍ഗീയ അധിക്ഷേപം. 
 
'ഇപ്രാവശ്യം മുഴുവന്‍ ഇക്കാക്കമാര്‍ക്ക് ആണല്ലോ' എന്നാണ് ബിജെപി നേതാവായ ലസിത പാലക്കല്‍ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ചത്. മമ്മൂട്ടി, ആസിഫ് അലി, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ പേരുകള്‍ എടുത്തുപറഞ്ഞാണ് പരാമര്‍ശം. ' മികച്ച നടി ഷംല ഹംസ. മികച്ച നടന്‍ മമ്മൂട്ടി. പ്രത്യേക ജൂറി പരാമര്‍ശം ആസിഫ് അലി. മികച്ച സ്വഭാവ നടന്‍ സൗബിന്‍ ഷാഹിര്‍. മികച്ച ഛായാഗ്രഹണം ഷൈജു ഖാലിദ്. മികച്ച നവാഗത സംവിധായകന്‍ ഫാസില്‍ മുഹമ്മദ്. ഇപ്രാവശ്യം മൊത്തം ഇക്കാക്കമാര്‍ ആണല്ലോ. ഇതാണോ പരാതി ഇല്ലാത്ത അവാര്‍ഡ് എന്ന് മന്ത്രി പറഞ്ഞത്, മ്യാമന്‍ പോട്ടെ മ്യക്കളെ,' ലസിത പാലക്കല്‍ കുറിച്ചു.
 
ബിജെപി അനുകൂലിയായ ശ്രീജിത്ത് പണിക്കരും ഭ്രമയുഗത്തിലെ അഭിനയത്തിനു മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരം നല്‍കിയതിനെതിരെ പരിഹാസം ഉന്നയിച്ചിരുന്നു. മമ്മൂട്ടിക്ക് ഇടതുപക്ഷവുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് പുരസ്‌കാരം ലഭിച്ചതെന്ന് സംഘപരിവാര്‍ ഹാന്‍ഡിലുകള്‍ പരിഹസിച്ചു. ജൂറി ചെയര്‍മാന്‍ പ്രകാശ് രാജിനെതിരെയും ഈ കൂട്ടര്‍ രംഗത്തെത്തിയിട്ടുണ്ട്. 
 
'സിപിഎം ബന്ധം, മുസ്ലിം, കൈരളി ടിവി, കാന്‍സര്‍..അതുകൊണ്ട് മമ്മൂട്ടിക്ക് അവാര്‍ഡ്' എന്നാണ് ഒരു സംഘപരിവാര്‍ അനുയായി ഫെയ്‌സ്ബുക്കില്‍ കമന്റിട്ടിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കണ്ണൂരില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് സംശയം, അമ്മയെ പോലീസ് ചോദ്യം ചെയ്യുന്നു

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: നവംബര്‍ 4നും 5നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കുറുമ്പ് ലേശം കൂടുന്നുണ്ട്, ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ ഭൂപടം തുർക്കിക്കും കൈമാറി ബംഗ്ലാദേശ്, പ്രതികരിക്കാതെ ഇന്ത്യ

കുപ്പിവെള്ളത്തിന് 100 രൂപ, കോഫിക്ക് 700 രൂപ; മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലെ ഉയര്‍ന്ന നിരക്കിനെ വിമര്‍ശിച്ച് സുപ്രീം കോടതി

'കമ്മാര സംഭവ'ത്തെയും ദിലീപിനെയും തഴഞ്ഞ അതേ സര്‍ക്കാര്‍; വേടന് അവാര്‍ഡ് നല്‍കിയതില്‍ വിമര്‍ശനം

അടുത്ത ലേഖനം
Show comments