Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിക്കിനി രംഗം...അസിന്‍ പിന്‍മാറി,ബില്ലയില്‍ ഫുള്‍ ഗ്ലാമര്‍ വേഷത്തില്‍ നയന്‍താര, അന്ന് നടന്നത്

Bikini scene...Asin withdrew

കെ ആര്‍ അനൂപ്

, വെള്ളി, 22 മാര്‍ച്ച് 2024 (09:25 IST)
അജിത്ത് നായകനായി എത്തിയ ബില്ല ഇപ്പോഴും ആരാധകര്‍ കാണാന്‍ ആഗ്രഹിക്കുന്ന സിനിമയാണ്. ചിത്രത്തില്‍ നായികയായി ആദ്യം പരിഗണിച്ചത് അസിനെയാണ്. സിനിമയ്ക്കായി ഒരു ഫോട്ടോഷൂട്ടും താരം നടത്തിയിരുന്നു. എന്നാല്‍ ഉടുവില്‍ ആ കഥാപാത്രം ചെന്നെത്തിയത് നയന്‍താരയുടെ കൈകളിലേക്കായിരുന്നു.
 
ബിക്കിനി രംഗം ഉണ്ടെന്നറിഞ്ഞതോടെ അസിന്‍ ബില്ലയില്‍ നിന്നും പിന്മാറുകയായിരുന്നു.വില്ലേജ് ഗേള്‍ കഥാപാത്രങ്ങളാണ് അക്കാലത്തെ നയന്‍താര കൂടുതലും ചെയ്തത്. ഫുള്‍ ഗ്ലാമര്‍ വേഷത്തില്‍ നടി പ്രത്യക്ഷപ്പെട്ടിട്ടേ ഉണ്ടായിരുന്നില്ല. താരത്തിന് മുന്നില്‍ എത്തിയ ചലഞ്ച് ഏറ്റെടുത്തു. അങ്ങനെ നയന്‍താര ബില്ലയില്‍ എത്തി.
 
ആ സമയത്ത് അസിനും നയന്‍താരയും തൃഷയും ആയിരുന്നു ഏറ്റവും തിരക്കേറിയ തെന്നിന്ത്യന്‍ നടിമാര്‍. ഈ മൂന്ന് നടിമാരില്‍ ഏറ്റവും കൂടുതല്‍ ഗ്ലാമര്‍ രംഗങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തയ്യാറായത് നയന്‍താര ആയിരുന്നു.വില്ല്, സത്യം തുടങ്ങിയ സിനിമകളില്‍ നടി അതീവ ഗ്ലാമറസായി പ്രത്യക്ഷപ്പെട്ടു. കരിയറിന്റെ മറ്റൊരു ഘട്ടത്തില്‍ ഇത്തരം കഥാപാത്രങ്ങളും കോസ്റ്റ്യൂമുകളും ഒഴിവാക്കാന്‍ നയന്‍താര തന്നെ തയ്യാറായി.
 
കരിയറില്‍ വലിയൊരു വീഴ്ച ഉണ്ടായപ്പോള്‍ ശക്തമായ തിരിച്ചുവരവ് ആവശ്യമായി വന്നപ്പോള്‍ നയന്‍താര ഗ്ലാമറസ് വേഷങ്ങള്‍ ഉപേക്ഷിച്ചു. ഇതോടെ ലേഡി സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് നയന്‍താര ഉയര്‍ത്തപ്പെട്ടു.
 
 അന്നപൂരാണിയാണ് നയന്‍താരയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.മലയാളത്തില്‍ ഗോള്‍ഡ് എന്ന ചിത്രത്തിലാണ് താരത്തെ ഒടുവില്‍ കണ്ടത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷോയില്‍ നിന്നും ക്വിറ്റ് ചെയ്യാം, ഓരോരുത്തരുടെയും കാല് പിടിക്കാം, നിലവിളിച്ച് കരഞ്ഞ് ജാസ്മിന്‍