Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

Upcoming Movies of Mammootty: ഓണത്തിനും ക്രിസ്മസിനും റിലീസുകള്‍; മമ്മൂട്ടിയുടെ വരാനിരിക്കുന്ന സിനിമകള്‍ ഇതെല്ലാം

ഇത്തവണ മമ്മൂട്ടിയുടെ ഓണം റിലീസ് റോഷാക്ക് ആണ്

Mammootty upcoming films
, ചൊവ്വ, 2 ഓഗസ്റ്റ് 2022 (13:00 IST)
Upcoming Movies of Mammootty: ഒരുപിടി നല്ല സിനിമകളാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടേതായി ഈ വര്‍ഷം ഇനി റിലീസ് ചെയ്യാനുള്ളത്. അതില്‍ യുവ സംവിധായകരുടെ മുതല്‍ മുതിര്‍ന്ന സംവിധായകരുടെ വരെ സിനിമകളുണ്ട്.
 
ഇത്തവണ മമ്മൂട്ടിയുടെ ഓണം റിലീസ് റോഷാക്ക് ആണ്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. ഹൊറര്‍ ഴോണറിലുള്ള ചിത്രമാണ് റോഷാക്ക് എന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ ആറിനോ ഏഴിനോ റോഷാക്ക് തിയറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കുന്നത്.
 
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം ആണ് മമ്മൂട്ടിയുടെ മറ്റൊരു ചിത്രം. ഏറെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രമാണ് ഈ ചിത്രത്തില്‍ മമ്മൂട്ടിയുടേതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഒ.ടി.ടി. പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസ് ചെയ്യുക.
 
ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തും. മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ്. സ്നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ഈ ചിത്രത്തില്‍ നായികമാര്‍.
 
ഈ വര്‍ഷം തന്നെ റിലീസ് ചെയ്യാന്‍ സാധ്യതയുള്ള മറ്റൊരു മമ്മൂട്ടി ചിത്രം ഏജന്റ് ആണ്. മമ്മൂട്ടിയുടെ പാന്‍ ഇന്ത്യന്‍ ചിത്രമാണ് ഇത്. അഖില്‍ അക്കിനേനി നായകവേഷത്തിലെത്തുന്ന തെലുങ്ക് ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലാലേട്ടന്റെ പാട്ട് മമ്മൂക്ക റിലീസ് ചെയ്യും !'ബര്‍മുഡ'ലെ ലിറിക്കല്‍ വീഡിയോ ഇന്ന് എത്തും