Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാളത്തിന്റെ ബിഗ് ബിയും സ്റ്റൈൽ മന്നനും മോഹൻലാൽ തന്നെ!

മലയാളത്തിന്റെ സ്റ്റൈൽ മന്നനും മോഹൻലാൽ തന്നെ!

മലയാളത്തിന്റെ ബിഗ് ബിയും സ്റ്റൈൽ മന്നനും മോഹൻലാൽ തന്നെ!
, ചൊവ്വ, 21 നവം‌ബര്‍ 2017 (08:31 IST)
മോഹൻലാൽ ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയൻ. വളരെ വ്യത്യസ്തമായ പ്രമേയം കൊണ്ട് തന്നെ ചിത്രം പ്രഖ്യാപിച്ചത് മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അവസാനഘട്ട ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. മലയാളത്തിൽ ഇതുവരെ ആരും ചെയ്യാത്ത രീതിയിലാണ് ചിത്രത്തിന്റെ പ്രമോഷൻ.
 
നിലത്ത് മാത്രമല്ല ആകാശത്തും ഒടിയന്റെ പോസ്റ്ററുകൾ പറക്കും. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒടിയന്റെ പോസ്റ്റർ എയർ ഏഷ്യയുടെ വിമാനങ്ങളിൽ പതിപ്പിക്കാനാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. മലയാളത്തിൽ ഇതുവരെ ആരും പരീക്ഷിക്കാത്ത പ്രൊമോഷൻ രീതി. 
 
ഇതിനു മുൻപ് സ്റ്റൈൽ മന്നൻ രജനികാന്തിന്റെ കബാലിക്ക് വേണ്ടിയാണ് എയർ ഏഷ്യ വഴി പ്രൊമോഷൻ നടന്നിട്ടുള്ളത്. ഇപ്പോഴിതാ, ഇക്കാര്യത്തിൽ മലയാളത്തിന്റെ സ്റ്റൈൽ മന്നനാണ് മോഹൻലാലെന്ന് തെളിഞ്ഞിരിക്കുകയാണ്. 
 
മലയാളത്തിന്‍റെ സ്റ്റൈൽ മന്നൻ മാത്രമല്ല, ബിഗ്ബിയും മോഹന്‍ലാലാണെന്നാണ് ഇപ്പോഴത്തെ സംസാരം. ഹിന്ദിയില്‍ സാക്ഷാല്‍ ബിഗ്ബി അമിതാഭ് ബച്ചന്‍ നായകനാകുമ്പോള്‍ ആ സിനിമയുടെ മലയളം പതിപ്പില്‍ മോഹന്‍ലാല്‍ ആണ് നായകന്‍. അമിതാഭ് ബച്ചന് തുല്യനായി മലയാളത്തില്‍ ആ ചിത്രത്തിന്‍റെ പ്രവര്‍ത്തകര്‍ കാണുന്നത് മോഹന്‍ലാലിനെയാണെന്ന് സാരം.
 
ബൊളിവുഡിന്റെ ബിഗ് ബിയാണ് അമിതാഭ് ബച്ചൻ. ബച്ചനു തുല്യനായി വരുന്നത് മോഹൻലാൽ ആണെന്നതാണ് താരത്തെ ആരാധകർ 'ബിഗ് ബി'യെന്ന് വിളിക്കാൻ കാരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘അമ്മ’യുടെ പ്രസിഡന്‍റാകാന്‍ സിദ്ദിക്ക്? ദിലീപിന്‍റെ പിന്തുണ ബലമാകും!