Webdunia - Bharat's app for daily news and videos

Install App

തരംഗമായി എഡ്ഡി, തല്ലിനു തല്ല്, ചോരയ്ക്ക് ചോര - മാസായി മാസ്റ്റർ പീസ്

തരംഗമായി എഡ്ഡി, വെറും മാസ് അല്ല മരണമാസ്സ്!

Webdunia
വെള്ളി, 24 നവം‌ബര്‍ 2017 (12:51 IST)
യുട്യൂബിൽ തരംഗമായി മമ്മൂട്ടിയുടെ മാസ്റ്റർപീസ് ടീസർ. പുറത്തിറങ്ങി പതിനാറ്  മണിക്കൂറുകൾക്കുള്ളിൽ ഏഴ് ലക്ഷത്തിന് മുകളില്‍ ആളുകളാണ് ടീസർ കണ്ടത്. ബ്രഹ്മാണ്ഡ സിനിമയ്ക്ക് യോജിച്ച അതിഗംഭീര ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടിയുടെ ആക്ഷന്‍ സീനുകളും ടീസറില്‍ കാണാം.
 
എന്നാല്‍ ടീസറില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന ‘എഡ്ഡി’യുടെ ഒരൊറ്റ ഡയലോഗ് പോലും ഉള്‍ക്കൊള്ളിച്ചിട്ടില്ല. കോളജ് വരാന്തയിലൂടെ സ്റ്റൈലിഷായിട്ടുള്ള എഡ്ഡിയുടെ നടത്തം ഇപ്പോഴേ വൈറലായിക്കഴിഞ്ഞു.
 
മലയാളത്തിന്‍റെ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി മാസ്റ്റര്‍ പീസ് മാറുമെന്നാണ് സൂചന. ഈ സിനിമയില്‍ മമ്മൂട്ടിയുടെ സൂപ്പര്‍ ആക്ഷന്‍ രംഗങ്ങളുണ്ട്. മാസ് ഡയലോഗുകളും നല്ല പാട്ടുകളും ആവേശമുണര്‍ത്തുന്ന നൃത്തരംഗങ്ങളുമുണ്ട്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണയുടെ തൂലികക്കരുത്തില്‍ ഒരു വമ്പന്‍ ഹിറ്റിന് സാധ്യത തെളിയുകയാണ്.
 
എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ ഇംഗ്ലീഷ് പ്രൊഫസറാണ്. ഒരു പരുക്കന്‍ കഥാപാത്രം. തല്ലിനുതല്ല്, ചോരയ്ക്ക് ചോര എന്ന മട്ടിലൊരു കഥാപാത്രം. ആരുടെയും വില്ലത്തരം എഡ്വേര്‍ഡിന്‍റെയടുത്ത് ചെലവാകില്ല. 
 
മാസ്റ്റര്‍ ഓഫ് മാസെന്ന ടാഗ് ലൈന്‍ അക്ഷരംപ്രതി ശരിവയ്ക്കുന്ന ടീസറിന് സമൂഹമാധ്യമങ്ങളില്‍ ആവേശവരവേല്‍പാണ് ലഭിക്കുന്നത്. മിനിറ്റുകള്‍ക്കകം തന്നെ ടീസര്‍ സിനിമാലോകവും ഏറ്റെടുത്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിജെപി അധ്യക്ഷസ്ഥാനം ഒഴിയാൻ തയ്യാർ, രാജിസന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

കെ.സുരേന്ദ്രന്‍ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണോ? ഇങ്ങനെ ചെയ്യുക

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

അടുത്ത ലേഖനം
Show comments