Webdunia - Bharat's app for daily news and videos

Install App

ഇത് പ്രതീക്ഷകൾക്കുമപ്പുറം, കണ്ണും മനസ്സും നിറച്ച് പേരൻപ്!

Webdunia
വെള്ളി, 1 ഫെബ്രുവരി 2019 (09:13 IST)
സിനിമാപ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് മമ്മൂട്ടി ചിത്രം പേരൻപ് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. വർഷങ്ങൾ നീണ്ട ഇടവേളയ്‌ക്ക് ശേഷം മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തിയ ചിത്രമാണിത്. ദേശീയ അവാർഡ് ജേതാവായ റാമിനൊപ്പമുള്ള മമ്മൂട്ടിയുടെ തിരിച്ചുവരവ് തമിഴ് ലോകവും ഏറ്റെടുത്തിരിക്കുകയാണ്.
 
അമുദവനെന്ന ടാക്‌സീ ഡ്രൈവർക്ക് പുറമേ പാപ്പായുടെ അപ്പയായിട്ടുള്ള മമ്മൂട്ടിയുടെ പകർന്നാട്ടമാണ് ചിത്രത്തിലുടനീളം. ഇന്ന് പുലര്‍ച്ചെ മുതലേ തന്നെ സിനിമയുടെ പ്രദര്‍ശനം ആരംഭിച്ചിരുന്നു. അഡ്വാന്‍സ് ബുക്കിങ്ങുകളെല്ലാം നേരത്തെ പൂര്‍ത്തിയായിരുന്നു. പലയിടങ്ങളിലും പ്രത്യേക ഫാന്‍സ് ഷോയും സംഘടിപ്പിച്ചിരുന്നു.
 
ചിത്രം കണ്ടുകഴിഞ്ഞ് എല്ലാവരും പറയുന്നത് മമ്മൂട്ടിയുടേയും സാധനയുടേയും അഭിനയത്തേക്കുറിച്ചാണ്. കഥാപാത്രമാകാൻ മറന്നവരാണ് ഇവർ എന്ന് ഇതിനോടകം തന്നെ പ്രീമിയർ ഷോ കണ്ട പലരും പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അമിതപ്രതീക്ഷയുമായി ചിത്രം കാണാൻ പോയവർക്കും പ്രതീക്ഷകൾക്കുമപ്പുറമായിരുന്നു ഈ ചിത്രം സമ്മാനിച്ചത്.
 
ചിത്രം പലപ്പോഴും കണ്ണ് നനയിപ്പിക്കുന്നുണ്ടെന്നും എന്നാൽ ചിത്രം കണ്ടുകഴിഞ്ഞിറങ്ങുമ്പോൾ കണ്ണിനേക്കാൾ കൂടുതൽ മനസ്സാണ് നിറഞ്ഞിരിക്കുന്നതെന്നും പ്രേക്ഷകർ പറയുന്നു. സ്വാഭാവികത നിറഞ്ഞ ഭിനയത്തിലൂടെ അമുനവനേയും പാപായേയും പ്രേക്ഷകരിലേക്കെത്തിക്കുന്നതിൽ റാം എന്ന സംവിധായകൻ പൂർണ്ണമായും വിജയിച്ചു എന്ന് നിസംശയം പറയാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍

ആലപ്പുഴയില്‍ നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: പ്രത്യേക സംഘം അന്വേഷിക്കും

യുക്രെയ്നെ ഇരുട്ടിലാക്കി റഷ്യ, വൈദ്യുതിവിതരണ ശൃംഖലയ്ക്ക് നേരെ കനത്ത മിസൈൽ ആക്രമണം

എഡിഎം നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിഡി സതീശന്‍

അടുത്ത ലേഖനം
Show comments