പേരൻപ് ഹൃദയത്തിൽ തൊട്ട അനുഭവം, രണ്ട് തവണ ചിത്രം കണ്ടതിന്റെ അനുഭവം വ്യക്തമാക്കി സംവിധായകൻ!

വ്യാഴം, 31 ജനുവരി 2019 (12:06 IST)
പേരൻപിനായുള്ള കാത്തിരിപ്പ് ഇനി മണിക്കൂറുകൾ മാത്രം ശേഷിക്കേ, ചിത്രത്തേക്കുറിച്ച് ചില സംവിധായകരുടെ വാക്കുകളാണ് ഇപ്പോൾ വൈറലയിരിക്കുന്നത്. മലയാളത്തിൽ നിന്നും മറ്റ് ഭാഷകളിൽ നിന്നും ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.
 
ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് സംവിധായകൻ പാ രഞ്ജിത്തിന്റെ വാക്കുകളാണ്. പേരന്‍പിന്റെ സ്പെഷ്യല്‍ ഷോയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ടു സംസാരിക്കുകയായിരുന്നു സംവിധായകന്‍.
 
പേരന്‍പ് ഹൃദയത്തില്‍ തൊട്ട് അനുഭവമാണ് സമ്മാനിച്ചതെന്ന് സംവിധായകന്‍ പാ രഞ്ജിത്. ചിത്രത്തിന്റെ സ്പെഷ്യല്‍ ഷോ കണ്ടതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
പേരന്‍പ് ഒരു ക്ലാസിക് ചിത്രമാണെന്നും സംവിധായകന്‍ അഭിപ്രായപ്പെട്ടു. ഇത് രണ്ടാം തവണയാണ് ചിത്രം കാണുന്നത്. ആദ്യം റാം സാറിനോടൊപ്പം കണ്ടു. ഇപ്പോള്‍ പ്രേക്ഷകര്‍ക്കൊപ്പമെന്നും പാ രഞ്ജിത് വ്യക്തമാക്കി.
 
പേരന്‍പ് കുഞ്ഞുങ്ങളുടെ മനസ്സുകളില്‍ ഇറങ്ങി ചെല്ലുന്ന ചിത്രമാണ്. അവരുടെ കണ്ണുകളിലൂടെ നമുക്ക് അവരുടെ ലോകം കാണാന്‍ സാധിക്കും. ഇത്തരത്തിലുള്ള കുഞ്ഞു ലോകവും മനസ്സും മനസ്സിലാക്കാനും അടുത്തറിയാനും ഈ സിനിമ ഏറെ സഹായിക്കുന്നുണ്ടെന്ന് പ രഞ്ജിത് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പാപ്പായെ സ്വന്തം മകളായി കണ്ടു, അമുദവൻ എന്ന അച്ഛനാകാൻ അതിൽ കൂടുതലൊന്നും വേണ്ട: മമ്മൂട്ടി