Select Your Language

Notifications

webdunia
webdunia
webdunia
webdunia

കല്യാണം കഴിഞ്ഞ് വല്ലാതെ ബുദ്ധിമുട്ടി, അന്ന് പൃഥ്വിയുമായി സ്ഥിരം വഴക്കിടുമായിരുന്നു

കല്യാണം കഴിഞ്ഞ് വല്ലാതെ ബുദ്ധിമുട്ടി, അന്ന് പൃഥ്വിയുമായി സ്ഥിരം വഴക്കിടുമായിരുന്നു
, തിങ്കള്‍, 9 മാര്‍ച്ച് 2020 (19:29 IST)
പൃഥ്വിരാജും സുപ്രിയയും, മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ദമ്പതികളാണ് ഇവർ. പൃഥ്വി അഭിനയവും സംവിധാനവുമായെല്ലാം തിരക്കിലാകുമ്പോഴും പൃഥ്വിരാജ് പ്രൊഡക്ഷൻസിനെ മുന്നോട്ടുകൊണ്ടുപോകുന്നത് സുപ്രിയയാണ്. മാലയാള സിനിമയിലെ ഒരു പ്രധാന നിർമ്മാതാവായി സുപ്രിയ മാറി കഴിഞ്ഞിരിക്കുന്നു, ഇപ്പോഴിതാ വിവാഹ ശേഷം തങ്ങൾക്കിടയിലുണ്ടായ രസക്കേടുകളെ കുറിച്ച് തുറന്നുപറയുകയാണ് സുപ്രിയ. 
 
മുംബൈയിൽ മാധ്യമപ്രവർത്തകയായി ജോലി ചെയ്തിരുന്ന സുപ്രിയ വിവാഹശേഷം ജോലി നിര്‍ത്തുകയായിരുന്നു. കൊച്ചിയിലേക്കും തിരികെ മുംബൈയിലേക്കും ആഴ്ച്ചയില്‍ ഉള്ള യാത്രയാണ് ജോലി നിര്‍ത്താന്‍ കാരണം. മുംബൈയില്‍ ജോലി ചെയ്തിരുന്ന സമയത്ത് എല്ലാ ആഴ്ചയിലും ലീവെടുത്ത് വരുമായിരുന്നുവെന്നും ഈ സമയങ്ങളിൽ  പൃഥ്വിയുമായി വഴക്കിടുമായിരുന്നുവെന്നും സുപ്രിയ പറയുന്നു 
 
'കല്യാണം കഴിഞ്ഞ് ഞാന്‍ ജേലിക്ക് തിരികെപോയി. ആ സമയത്ത് ഹിന്ദി ചിത്രത്തിലായിരുന്നു പൃഥ്വി അഭിനയിച്ചുകൊണ്ടിരുന്നത്. അതുകൊണ്ട് ഇടയ്ക്ക് എന്നെ പൃഥ്വി മുംബൈയില്‍ വരുമായിരുന്നു. എന്നാല്‍ ആ സിനിമയ്ക്ക് ശേഷം വീണ്ടും മലയാളത്തില്‍ തിരക്കായപ്പോള്‍ പൃഥ്വി കേരളത്തിലും‍. ഞാന്‍ മുംബൈയിലുമായി. എല്ലാ വെള്ളിയാഴ്ചയും ഞാന്‍ കേരളത്തില്‍ വരുമായിരുന്നു. തിങ്കളാഴ്ച തിരികെ മുംബൈയ്ക്ക്. രണ്ട് മൂന്ന് മാസം ഇത് തുടര്‍ന്നു. 
 
എന്നാല്‍ പിന്നീട് അത് വല്ലാണ്ട് ബുദ്ധിമുട്ടുണ്ടാക്കി. അന്നൊക്കെ ഞാന്‍ പൃഥ്വിയോട് വഴക്കിടുമായിരുന്നു. എല്ലാ ആഴ്ച്ചയിലും ഞാന്‍ മുംബൈയില്‍ നിന്ന് ഇങ്ങോട്ട് വരണം, പൃഥ്വിക്ക് മുംബൈയിലേക്ക് വന്നുടെ എന്ന് ചോദിക്കും. പക്ഷേ ഒരു ഹീറോ ലീവ് എടുത്താല്‍ പ്രൊഡ്യൂസര്‍ക്ക് എത്ര നഷ്ടം വരുമെന്ന് എനിക്ക് ഇപ്പോള്‍ മനസ്സിലായി. കുടുംബം വേണോ ജോലി വേണോ എന്ന ചോദ്യം വന്നപ്പോള്‍ ഞാന്‍ കുടുംബത്തെ തിരഞ്ഞെടുത്തു. സുപ്രിയ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിജയ് സേതുപതിയിൽനിന്നും അഭിനയം പഠിക്കണം, തുറന്നുപറഞ്ഞ് ദുൽഖർ !