Webdunia - Bharat's app for daily news and videos

Install App

‘ഭയമായിരുന്നു സംസാരിക്കാന്‍‍, തലൈവരുടെ ആ വാക്കുകള്‍ ഞെട്ടിച്ചു കളഞ്ഞു’; മണികണ്ഠനോട് രജനികാന്ത് പറഞ്ഞത്

Webdunia
ഞായര്‍, 20 ജനുവരി 2019 (11:23 IST)
സൂപ്പര്‍‌സ്‌റ്റാന്‍ രജനികാന്തിന്റെ പൊങ്കല്‍ റിലീസ് പേട്ട വമ്പന്‍ വിജയമായി മുന്നേറുകയാണ്. ചിത്രം ഇതുവരെ നൂറ് കോടിയിലധികം കളക്‍ട് ചെയ്‌തു കഴിഞ്ഞു. മലയാളത്തിന്റെ പ്രിയതാരം മണികണ്ഠന്‍ ആചാരിയും പേട്ടയില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്‌തിട്ടുണ്ട്.

പേട്ടയുടെ സെറ്റില്‍ വെച്ച് രജനികാന്തിനെ കണ്ടതും സംസാരിച്ചതും വലിയ അനുഭവമായിരുന്നുവെന്നാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മണികണ്ഠന്‍ വ്യക്തമാക്കിയിരുന്നു. അഭിമുഖത്തില്‍ തലൈവരെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.

“പേട്ടയുടെ പൂജ മുതല്‍ പാക്കപ്പ് വരെ ഏതാണ്ട് നാല്‍പ്പതിലധികം ദിവസം സെറ്റില്‍ ഞാനുണ്ടായിരുന്നു. പൂജ നടക്കുന്ന ദിവസം രജനിസാര്‍ വന്നപ്പോള്‍ അതിശയം തോന്നി. വെള്ള മുണ്ടും വെള്ള ഷര്‍ട്ടും അണിഞ്ഞ് വിഗ്ഗോ മേയ്ക്കപ്പോ ഒന്നുമില്ലാതെ സാധാരണക്കാരനെ പോലെയാണ് അദ്ദേഹം എത്തിയത്. തലൈവരോട് സംസാരിക്കാന്‍ ഭയമായിരുന്നു“ - എന്നും മണികണ്ഠന്‍ പറഞ്ഞു.

“അവസരം ലഭിച്ചപ്പോള്‍ സാറിന്റെ അടുത്തെത്തി സംസാരിച്ചു. കമ്മിട്ടിപ്പാടത്തില്‍ അഭിനയിച്ചുവെന്നും ചിത്രത്തിലെ പ്രകടനത്തിന് സംസ്ഥാന അവാഡ് ലഭിച്ചെന്നും പറഞ്ഞപ്പോള്‍ സ്‌റ്റേറ്റ് അവാര്‍ഡ് വിന്നറുടെ കൂടെയാണോ ഞാന്‍ അഭിനയിക്കുന്നത് ? കൊള്ളാം, എന്നായിരുന്നു തലൈവര്‍ പറഞ്ഞത്. സാറിന്റെ മുന്നില്‍ ഞാന്‍ എന്ത് എന്നു പറഞ്ഞപ്പോള്‍ കേരളത്തിലെ സ്‌റ്റേറ്റ് അവാര്‍ഡ് ചെറിയ കാര്യമല്ലെന്നാണ് തോളില്‍ തട്ടി അദ്ദേഹം പറഞ്ഞത്” - എന്നും മണികണ്ഠന്‍ വ്യക്തമാക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

2018 നവംബര്‍ മുതല്‍ എക്‌സൈസ് ലഹരിവിമുക്ത കേന്ദ്രങ്ങളില്‍ ചികിത്സ തേടിയവര്‍ 1.57 ലക്ഷത്തിലധികം പേര്‍

ബിന്ദുവിന്റെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു; മകളുടെ ചികിത്സയും മകന്റെ ജോലിയും ഉറപ്പാക്കും

റഫ്രിജറേറ്ററിന്റെ സഹായമില്ലാതെ സൂക്ഷിക്കാന്‍ കഴിയുന്ന കൃത്രിമ രക്തം വികസിപ്പിച്ച് ജാപ്പനീസ് ശാസ്ത്രജ്ഞര്‍

തലയോട് പൊട്ടി തലച്ചോര്‍ പുറത്തുവന്നു; ബിന്ദുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഉത്തരവാദിത്തം ആത്മാര്‍ത്ഥമായി നിറവേറ്റുന്ന മന്ത്രിയാണ് വീണാ ജോര്‍ജ്ജ്; യുഡിഎഫ് കാലത്ത് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഇല്ലായിരുന്നുവെന്ന് മുഹമ്മദ് റിയാസ്

അടുത്ത ലേഖനം
Show comments