16 വര്‍ഷങ്ങള്‍ക്കു മുന്‍പ് ബോയ്ഫ്രണ്ട് എന്ന സിനിമയില്‍ തന്റെ അമ്മയായി അഭിനയിച്ച ആളാ ഇപ്പോഴും പതിനേഴിന്റെ സൗന്ദര്യത്തില്‍ ലക്ഷ്മി ചേച്ചി എന്നാണ് മണിക്കുട്ടന്‍ പറയുന്നത്. 2005-ല്‍ പ്രദര്‍ശനത്തിനെത്തിയ ബോയ് ഫ്രണ്ടില്‍ ലക്ഷ്മി ഗോപാലസ്വാമിയും മണിക്കുട്ടനും അമ്മയുടേയും മകന്റേയും വേഷം കൈകാര്യം ചെയ്തിരിക്കുന്നു.
ലക്ഷ്മി ഗോപാലസ്വാമിയെ വീണ്ടും കണ്ടുമുട്ടിയ സന്തോഷത്തിലാണ് മണിക്കുട്ടന്‍.
'ബോയ് ഫ്രണ്ട് സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചു പതിനാറു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പതിനേഴിന്റെ സൗന്ദര്യത്തില്‍ ലക്ഷ്മി ചേച്ചിയോടൊപ്പം'- മണിക്കുട്ടന്‍ കുറിച്ചു.
അമ്മയുടേയും മകന്റേയും ബന്ധത്തിന്റെ തീവ്രത വ്യക്തമാക്കുന്ന സിനിമയാണ് ബോയ് ഫ്രണ്ട്. വിനയന്‍ സംവിധാനം ചെയ്ത ചിത്രം ഹരികൃഷ്ണ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിദ്യാസാഗര്‍ നിര്‍മ്മിച്ചു.