Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡിവോഴ്‌സ് ആയോ? കമന്റിന് മറുപടി നല്‍കി നടി അപ്‌സര

malayalam serial actress apsara

കെ ആര്‍ അനൂപ്

, ബുധന്‍, 29 നവം‌ബര്‍ 2023 (12:22 IST)
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് നടി അപ്‌സരയെ കണ്ട് പരിചയം ഉണ്ടാകും. സാമൂഹ്യ മാധ്യമങ്ങളിലും സജീവമായ നടിയുടെ ഒരു പോസ്റ്റാണ് വൈറലായത്. കലാഭവന്‍ മണി ഫൗണ്ടേഷന്‍ അവാര്‍ഡ് കിട്ടിയ വിവരം നടി ആരാധകരുമായി പങ്കെടുത്തിരുന്നു. അതില്‍ അപ്‌സര രത്നകാരന്‍ എന്നായിരുന്നു എഴുതിയിരുന്നത്. പേരിനൊപ്പം ഭര്‍ത്താവിന്റെ പേര് ചേര്‍ക്കാത്തതിനെക്കുറിച്ച് ചോദിച്ചുകൊണ്ട് ഒരാള്‍ കമന്റിട്ടു. അപ്‌സര ആല്‍ബിന്‍ എന്നല്ലേ വരേണ്ടത് ? അതോ നിങ്ങള്‍ തമ്മില്‍ ഡിവോഴ്‌സ് ആയോ എന്നായിരുന്നു കമന്റ്. ഇതിന് അപ്‌സര നല്‍കിയ മറുപടിയാണ് വൈറലാകുന്നത്.
 
ചിലര്‍ ഇങ്ങനെയാണ്, എത്ര വേണ്ടാന്ന് വച്ച് ഒഴിഞ്ഞു മാറിയാലും സമ്മതിക്കില്ല, കിട്ടിയാലേ പഠിക്കു. അതു കൊണ്ടാണ് ഈ കമന്റിനു മറുപടി പറയുന്നത്. ഈ വര്‍ഷത്തെ കലാഭവന്‍മണി ഫൗണ്ടേഷന്‍ അവാര്‍ഡ് കിട്ടിയ വിവരം അറിഞ്ഞപ്പോള്‍ തന്നെ എന്റെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. അതിനു താഴെ വന്ന ഒരു കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടാണിത്. എന്റെ പേരിനൊപ്പം അച്ഛന്റെ പേര് കണ്ടത് കൊണ്ട് ഞാനും ഭര്‍ത്താവും തമ്മില്‍ ഡിവോഴ്‌സ് ആയോ എന്നാണ് ചോദ്യം.എന്റെ പേര് അപ്‌സര എന്നാണ്, അച്ഛന്റെ പേര് രത്‌നാകരന്‍. അതുകൊണ്ട് തന്നെ എന്റെ പേര് അപ്‌സര രത്നകാരന്‍ എന്നാണ്. അതില്‍ ആര്‍ക്കാണ് പ്രശ്‌നം ? എന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ടു വര്‍ഷം ആവുകയാണ്. വിവാഹം കഴിഞ്ഞതോടെ അച്ഛന്റെ സ്ഥാനം ഭര്‍ത്താവിന് കൈമാറണം എന്ന് നിര്‍ബന്ധമുണ്ടോ ? എന്റെ ഭര്‍ത്താവ് പോലും പേരു മാറ്റണമെന്ന് ഇതുവരെ അവശ്യപ്പെട്ടിട്ടില്ല. പിന്നെ മറ്റുള്ളവര്‍ക്ക് എന്താണ് പ്രശ്‌നം ? ഇപ്പോള്‍ രണ്ടാം വിവാഹവാര്‍ഷികം ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ് ഞങ്ങള്‍. പിരിയണം എന്ന് ചിന്തിക്കുന്നുമില്ല, എന്റെ പേരിന്റെ കൂടെ അച്ഛന്റെ പേരുമാറ്റി ഭര്‍ത്താവിന്റെ പേരിടുന്നതിനെക്കുറിച്ചു ചിന്തിച്ചിട്ടില്ല. ഇനി ചിന്തിക്കുവാണേല്‍ പ്രത്യകം താങ്കളെ അറിയിക്കുന്നതാണ്'. അപ്‌സര സോഷ്യല്‍ മീഡിയയില്‍ എഴുതി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒറ്റരാത്രി കൊണ്ട് നാല് കോടിയോളം രൂപ,അഡ്വാന്‍സ് ബുക്കിങ്ങിലും നേട്ടമുണ്ടാക്കി 'അനിമല്‍'