Webdunia - Bharat's app for daily news and videos

Install App

മഞ്ജു ഒരുപാട് മാറി, പഴയ കാര്യങ്ങളെല്ലാം മറന്നു! തന്നോട് പ്രതികരിച്ച രീതി വിഷമം ഉണ്ടാക്കിയെന്ന് നാദിർഷാ

നിഹാരിക കെ.എസ്
ചൊവ്വ, 18 ഫെബ്രുവരി 2025 (12:44 IST)
ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് നാദിർഷാ. വർഷങ്ങളായുള്ള സൗഹൃദം. ഇവർ തമ്മിലുള്ള സൗഹൃദം കുടുംബങ്ങൾ തമ്മിലുമുണ്ട്. മഞ്ജു വാര്യരുമായിട്ടും നാദിർഷയ്ക്ക് നല്ല സൗഹൃദമാണ് ഉള്ളത്. മഞ്ജുവാര്യരെക്കുറിച്ച് നാദിർഷാ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. എല്ലായ്പ്പോഴും മഞ്ജു, തന്റെ നല്ലൊരു സുഹൃത്തായിരുന്നു. ഇപ്പോഴും എനിക്ക് അങ്ങനെ തന്നെയാണ് എന്നാണ് നാദിർഷ പറയുന്നത്. പഴയൊരു അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
 
‘ദില്ലിവാലാ രാജകുമാരൻ’ എന്ന സിനിമയുടെ ഷൂട്ടിനിടെയാണ് നാദിർഷ മഞ്ജുവിനെ ആദ്യമായി പരിചയപ്പെടുന്നത്. ദിലീപിന്റെ ഭാര്യ കൂടി ആയതോടെ മഞ്ജുവുമായുള്ള ഇദ്ദേഹത്തിന്റെ സൌഹൃദം കുറച്ചുകൂടെ ആഴത്തിലായി. ദിലീപും മഞ്ജുവും തമ്മിലുള്ള സന്തോഷകരമായ, നിമിഷങ്ങൾ എല്ലാം ഇന്നും നാദിർഷായുടെ മനസിൽ മായാതെ നിൽക്കുന്നുണ്ട്. ഒരുപാട് നല്ല ഓർമകളാണ് അതെല്ലാം. അതൊന്നും ഒരിക്കലും മറക്കാൻ കഴിയില്ലെന്നും നാദിർഷാ പറയുന്നു.
 
അവർ തമ്മിൽ പിരിഞ്ഞതിനെ കുറിച്ച് താൻ രണ്ടാളോടും ഇതുവരെ ചോദിച്ചിട്ടില്ല. അവർ പുറത്ത് ആരോടും ഇതേ കുറിച്ച് പറയാൻ ആഗ്രഹിക്കുന്നില്ലെന്ന് തനിക്ക് തോന്നിയിട്ടുണ്ട്. അതുകൊണ്ട് വിഷമിപ്പിക്കേണ്ട എന്നു കരുതി താൻ ഒന്നും ചോദിച്ചില്ല എന്നും നാദിർഷ വ്യക്തമാക്കുന്നു. എന്നാൽ മഞ്ജുവാര്യർക്കുണ്ടായ മാറ്റത്തെക്കുറിച്ചാണ് നാദിർഷാ എടുത്തുപറഞ്ഞത്.
 
'മഞ്ജു എനിക്ക് എപ്പോഴും നല്ലൊരു സുഹൃത്തായിരുന്നു. ഇപ്പോഴും എനിക്ക് അങ്ങനെ തന്നെയാണ്, പക്ഷെ ആ ഒരു സൗഹൃദം ഇപ്പോൾ മഞ്ജുവിന് തന്നോടില്ലെന്ന് മനസിലായി. എന്റെ മകളുടെ വിവാഹത്തിന് എല്ലാവരെയും ക്ഷണിച്ച സമയത്ത്  മഞ്ജുവിനെയും ക്ഷണിക്കാനായി ഫോണിൽ വിളിച്ചിരുന്നു. മകളുടെ വിവാഹമാണ് വരണം എന്ന് പറഞ്ഞു വിളിച്ചപ്പോൾ  തിരക്കിലാണ് എന്ന് പറഞ്ഞ് മഞ്ജു ഫോൺ കട്ട് ചെയ്തു. പിന്നീട് വിളിച്ചപ്പോൾ ഫോൺ എടുത്തില്ല, ആ സംഭവം തന്നെ വിഷമിപ്പിച്ചു', നാദിർഷ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കണ്ണൂരില്‍ സ്‌കൂള്‍ വരാന്തയില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു; പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പരിക്ക്

കെകെ ശൈലജയ്‌ക്കെതിരായ വ്യാജ വീഡിയോ കേസ്; മുസ്ലിംലീഗ് നേതാവിന് 15000 രൂപ പിഴ

കോടിക്കണക്കിന് ആളുകള്‍ പ്രയാഗ് രാജില്‍ സ്‌നാനം ചെയ്‌തെങ്കിലും ആര്‍ക്കും യാതൊരുവിധ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല; കാരണം ആണവ സാങ്കേതിക വിദ്യ

കാനഡയില്‍ വിമാന അപകടം; 80 യാത്രക്കാരുമായി സഞ്ചരിച്ച വിമാനം ലാന്റിങിനിടെ കാറ്റില്‍ തലകീഴായി മറിഞ്ഞു

കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലുണ്ടായ ദുരന്തം: ആനയുടെ ചവിട്ടേറ്റു മരിച്ച സ്ത്രീയുടെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി പരാതി

അടുത്ത ലേഖനം
Show comments