Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kalamkaaval Movie: 'നോക്കാം, റിമൈൻഡ് ജോർജ്'; അന്ന് മമ്മൂക്ക പറഞ്ഞു, ഇന്ന് മമ്മൂട്ടി കമ്പനിയുടെ ചിത്രത്തിൽ - കളങ്കാവലിലെ അവസരത്തെ കുറിച്ച് ആർ.ജെ സൂരജ്

കളങ്കാവൽ എന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രത്തിലാണ് ആർജെ സൂരജിനും അവസരം ലഭിച്ചിരിക്കുന്നത്.

Kalamkaaval Movie: 'നോക്കാം, റിമൈൻഡ് ജോർജ്'; അന്ന് മമ്മൂക്ക പറഞ്ഞു, ഇന്ന് മമ്മൂട്ടി കമ്പനിയുടെ ചിത്രത്തിൽ - കളങ്കാവലിലെ അവസരത്തെ കുറിച്ച് ആർ.ജെ സൂരജ്

നിഹാരിക കെ.എസ്

, ചൊവ്വ, 18 ഫെബ്രുവരി 2025 (09:40 IST)
വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ ഒരു മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചതിലെ സന്തോഷം പങ്കുവെച്ച് ആർജെ സൂരജ്. കളങ്കാവൽ എന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രത്തിലാണ് ആർജെ സൂരജിനും അവസരം ലഭിച്ചിരിക്കുന്നത്. സിനിമയിൽ അഭിനയിക്കണം എന്നത് എന്റെ വർഷങ്ങളായുള്ള ആഗ്രഹമായിരുന്നുവെന്നും സൂരജ് വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
 
സിനിമയിൽ അഭിനയിക്കണം എന്നത് എന്റെ വർഷങ്ങളായുള്ള ആഗ്രഹമായിരുന്നു. മെല്ലെമെല്ലെ ആ ആഗ്രഹത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. പ്രിയപ്പെട്ട സുഹൃത്ത് സമദ് ട്രൂത്ത് പ്രൊഡ്യൂസ് ചെയ്ത മൈ നെയിം ഈസ് അഴകൻ ആയിരുന്നു ഞാൻ ആദ്യമായി ഒരു ഡയലോഗ് പറഞ്ഞ സിനിമ. ആ സിനിമയിൽ അഭിനയിക്കാൻ പോകുന്ന ദിവസം ഒരേ ഒരാളോട് മാത്രമേ അനുഗ്രഹിക്കണം എന്ന് പറഞ്ഞുള്ളൂ.. പ്രിയപ്പെട്ട മമ്മൂക്ക. അദ്ദേഹം "All the best" പറഞ്ഞത് ഇന്നും ഓർമയുണ്ട്. എന്റെ ഷൂട്ട് കഴിഞ്ഞപ്പോ ഈ അഭിനയം നമ്മളെ കൊണ്ട് പറ്റുന്ന കാര്യം ആണെന്ന് സ്വയം ഒരു ധൈര്യം കിട്ടി.. അതോടെ അത്യാഗ്രഹം കേറി. കുറച്ച് ദിവസം കഴിഞ്ഞ് മമ്മൂക്കക്ക് പിന്നേം മെസേജ് ഇട്ടു.."ഇക്കാടെ പടത്തിൽ ചെറിയൊരു വേഷം വന്നാൽ.." "നോക്കാം.. Remind George ".
 
പക്ഷെ എനിക്ക്‌ സാധ്യതയുള്ളതൊന്നും വന്നില്ല.. കാത്തിരുന്നു.. ഇടയിൽ കഴിഞ്ഞ വർഷം വികെ പ്രകാശ് സാറിന്റെ അപ്രതീക്ഷിതമായ ഒരു വിളി. "എടാ മോനെ ഞാൻ ചെയ്യുന്ന പാലും പഴവും സിനിമയിൽ മീര ജാസ്മിന്റെ കൂടെ നിനക്ക് നല്ലൊരു റോൾ ഉണ്ട് ". അങ്ങനെ അടുത്ത വർഷം ഞാൻ ഒരു സിനിമയിൽ കൂടി അഭിനയിച്ചപ്പോൾ ചിലർ ചോദിച്ചു നിങ്ങളുടെ അടുത്ത പടം ഏതാണെന്ന്. അപ്പൊ ഞാൻ പറയും ഞാനും ഷാരൂഖ് ഖാനും ഒക്കെ വർഷത്തിൽ ഒരു പടമേ ചെയ്യാറുള്ളു എന്ന്.
 
അപ്പോഴും മമ്മൂക്കക്കും ജോർജട്ടനും ആന്റോ ചേട്ടനും സുനിലേട്ടനും തുടങ്ങി മമ്മൂട്ടി കമ്പനിയിലേക്ക് എന്റെ റിക്വസ്റ്റുകൾ പൊയ്ക്കൊണ്ടേ ഇരുന്നു. കൂടെ സമദ്ക മമ്മൂക്കയെ കാണാൻ പോകുമ്പോ പുള്ളിയും ഓർമിപ്പിച്ചു. നാട്ടിൽ ലൊക്കേഷനുകളിൽ പോയി ഹമീദ് എന്ന സുഹൃത്തും എന്റെ ആഗ്രഹത്തിനു കൂടെ കട്ടക്ക് നിന്നു. അങ്ങനെ മാസങ്ങൾക്കു മുൻപ് കാത്തിരുന്ന ആ അവസരം വന്നു. മമ്മൂട്ടിക്കമ്പനിയുടെ അടുത്ത പടത്തിൽ "ചെറിയൊരു വേഷം" എനിക്കുമുണ്ട്. ആ സിനിമയുടെ ടൈറ്റിൽ ഇന്ന് റിലീസ് ചെയ്തു "കളങ്കാവൽ".
 
ആ സിനിമയിൽ ഞാൻ ചെയ്ത സീൻ ടെറർ മോഡിൽ നിൽക്കുന്ന വിനായകൻ ചേട്ടനൊപ്പം. ഷൂട്ട് കഴിഞ്ഞപ്പോ പുതിയ രണ്ട് സുഹൃത്തുക്കളെ കൂടെ കിട്ടി. ഡയറക്ടർ ജിതിൻ ബ്രോയും എന്റെ കൂടെ അഭിനയിച്ച ജിബിൻ ചേട്ടനും. ജിതിൻ ബ്രോ നിങ്ങളെ പോലെ തന്നെ നിങ്ങളുടെ സിനിമയും ഏവർക്കും പ്രിയപ്പെട്ടതാവട്ടെ. ഇനി പടം തീയറ്ററിൽ എത്താനുള്ള കാത്തിരിപ്പാണ്. അപ്പൊ പറഞ്ഞ പോലെ 2025 ലെ എന്റെ റിലീസ് ഇതാണ് "കളങ്കാവൽ". എല്ലാ കാലത്തും കൂടെ നിൽക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും എന്റെ നന്ദി.. സ്നേഹം
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റാമിന് ശാപമോക്ഷം; ഷൂട്ടിങ് മുടങ്ങിയത് നാലു വർഷം, ജിത്തു ജോസഫ്-മോഹൻലാൽ ചിത്രം വീണ്ടും ചിത്രീകരിക്കുന്നു