Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജീവിതത്തില്‍ മാറ്റം വരുത്തിയ ആള്‍, അജിത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മഞ്ജു

Manju warrier

കെ ആര്‍ അനൂപ്

, തിങ്കള്‍, 1 മെയ് 2023 (14:46 IST)
മഞ്ജു വാര്യര്‍ നടന്‍ അജിത്തിന് പിറന്നാള്‍ ആശംസകളുമായി എത്തി. ഇരുവരും ഒന്നിച്ച് അഭിനയിച്ച തുനിവ് വിജയമായി മാറിയിരുന്നു. രണ്ടാളും യാത്രകളും പോയിരുന്നു, നടന്റെ ജന്മദിനം എല്ലാത്തിനും നന്ദി പറയാനുള്ള അവസരമായി കൂടി കണ്ടിരിക്കുകയാണ് മഞ്ജു വാര്യര്‍.
 
'നമ്മുടെ ജീവിതത്തില്‍ മാറ്റം വരുത്തുന്ന ആളുകള്‍ക്ക് നന്ദി പറയാന്‍ നാം സമയം കണ്ടെത്തണം. കാണിച്ചുതന്നതിനും കേള്‍പ്പിച്ചു തന്നതിനും പ്രചോദിപ്പിച്ചതിനും നന്ദി. ജന്മദിനാശംസകള്‍ സര്‍',-മഞ്ജു വാര്യര്‍ കുറിച്ചു.
 
അജിത് കുമാര്‍ സംവിധായകന്‍ മഗിഴ് തിരുമേനിയുമായി തന്റെ അറുപത്തിരണ്ടാമത് ചിത്രത്തിനായി കൈകോര്‍ക്കുന്നു. വിടാമുയാര്‍ച്ചി(VidaaMuyarchi) എന്നാണ് പേരിട്ടിരിക്കുന്നത്. 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Bigg Boss Malayalam season 5 Sagar Cerena:ചെവിയില്‍ പറഞ്ഞത് പ്രണയമോ ? സാഗറും സെറീനയും തമ്മില്‍ പറഞ്ഞ ആ രഹസ്യം രഹസ്യം