മഞ്ജു വാര്യരെ തിരിച്ചുകൊണ്ടുവന്നപ്പോള്‍ ശ്രീകുമാര്‍ മേനോനെ നോട്ടമിട്ടു, വര്‍ഷങ്ങള്‍ കാത്തിരുന്ന് ദിലീപ് നടത്തുന്ന പ്രതികാരമോ ഒടിയനെതിരായ ആക്രമണം?!

Webdunia
ചൊവ്വ, 18 ഡിസം‌ബര്‍ 2018 (14:42 IST)
ഒടിയന്‍ ബോക്സോഫീസ് നേട്ടത്തേക്കുറിച്ച് ഓരോരുത്തരും ഓരോ കണക്കുകളാണ് പറയുന്നത്. എന്നാല്‍ നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞത് നമുക്ക് കണക്കിലെടുക്കാം. മൂന്ന് ദിവസങ്ങള്‍ കൊണ്ട് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്ന് കിട്ടിയത് 25 കോടി രൂപ കളക്ഷന്‍.
 
ഒരു മലയാള സിനിമയ്ക്ക് ഇതിനുമുമ്പ് ഇങ്ങനെയൊരു ‘സ്വീകരണം’ കിട്ടിയിട്ടില്ല. ഒരുഭാഗത്ത് പടം കോടികള്‍ വാരിക്കൂട്ടുന്നു. മറുഭാഗത്ത് സോഷ്യല്‍ മീഡിയ അക്രമം രൂക്ഷമാകുന്നു.
 
നാലുമണിക്ക് ഷോ തുടങ്ങിയ ചിത്രത്തിന് 4.45 ആയപ്പോഴേക്കും ‘ക്ലൈമാക്സ് കൊള്ളില്ല’ എന്ന രീതിയില്‍ സോഷ്യല്‍ മീഡിയ പ്രചരണം ഉണ്ടായതായാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ആരോപിക്കുന്നത്. മഞ്ജു വാര്യരെ ഒരു ബ്രാന്‍ഡ് ആക്കി വളര്‍ത്തുകയും സിനിമയിലേക്ക് തിരെ കൊണ്ടുവരികയും ചെയ്ത അന്നുമുതല്‍ തനിക്കെതിരായ ആക്രമണം നടക്കുകയാണെന്നാണ് മേനോന്‍ പറയുന്നത്.
 
അതായത്, ഇത്തരം ആക്രമണങ്ങള്‍ക്കെല്ലാം പിന്നില്‍ ദിലീപ് ആണെന്ന് ശ്രീകുമാര്‍ മേനോന്‍ സംശയിക്കുന്നു. മഞ്ജു സിനിമയിലേക്ക് തിരിച്ചുവന്നിട്ട് ഇപ്പോള്‍ വര്‍ഷങ്ങളായി. ഇത്രയും വര്‍ഷം കാത്തിരുന്ന്, ശ്രീകുമാര്‍ മേനോന്‍റെ ആദ്യ ചിത്രം പുറത്തിറങ്ങിയ ദിവസം ദിലീപ് നോക്കി വച്ച് ആക്രമിച്ചു എന്നാണ് ആരോപണം.
 
ഇതുസംബന്ധിച്ച് ഇപ്പോള്‍ ചാനലുകളിലും സോഷ്യല്‍ മീഡിയയിലും ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്. ശ്രീകുമാര്‍ മേനോനെയും മഞ്ജു വാര്യരെയും തകര്‍ക്കാനായി ദിലീപ് ഒടിയനെതിരെ ആക്രമണം നടത്തുകയാണെന്ന പ്രചരണത്തില്‍ ദിലീപ് എന്തായാലും ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിലെ എസ്ഐആർ, പട്ടികയിൽ പെടാത്തവർ 21 ലക്ഷം!,കമ്മീഷൻ പരിശോധിക്കും

നടിയെ ആക്രമിച്ച കേസിൽ വിധി നാളെ, രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും

വിശക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ദോശയും ചമ്മന്തിയും വാങ്ങി നല്‍കി; നിരാഹാരസമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

അടുത്ത ലേഖനം
Show comments