Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡബിള്‍ ഐ സ്മാര്‍ട്ട് അപ്‌ഡേറ്റ് ! വിജയപ്രതീക്ഷയില്‍ സിനിമ ലോകം

Double Eye Smart Update! The film world is hoping for success

കെ ആര്‍ അനൂപ്

, വ്യാഴം, 1 ഓഗസ്റ്റ് 2024 (21:52 IST)
പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന 'ഡബിള്‍ ഐ സ്മാര്‍ട്' എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ അറിയുവാനായി സിനിമ പ്രേമികള്‍ കാത്തിരിക്കുകയാണ്.രാം പൊതിനേനി നായകനാകുന്ന സിനിമയുടെ പുത്തന്‍ അപ്‌ഡേറ്റാണ് പുറത്തു വന്നിരിക്കുന്നത്.
 
ഡബിള്‍ ഐ സ്മാര്‍ട്ടിന്റെ ഡബ്ബിംഗ് നടന്‍ പൂര്‍ത്തിയാക്കി എന്നതാണ് പുതിയ വാര്‍ത്ത.ഐ സ്മാര്‍ട് ശങ്കറിന്റെ രണ്ടാം ഭാഗമാണ് സിനിമ.കാവ്യ താപര്‍ രാം പൊതിനേനി സിനിമയില്‍ നായികയാകുന്നു.
 
 സാം കെ നായിഡുവും ഗിയാനി ഗിയാനെല്ലിയും ചേര്‍ന്നാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സംഗീതം മണി ശര്‍മ.
 
രാം പൊതിനേനിയുടെ മുന്‍ ചിത്രമായ സ്‌കന്ദ വന്‍ ഹിറ്റായതോടെ ആരാധകര്‍ പ്രതീക്ഷയിലാണ്.സംവിധാനം ബോയപതി ശ്രീനുവാണ് നിര്‍വഹിച്ചിരിക്കുന്നത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുത്തന്‍ ലുക്കില്‍ അഞ്ജു കുര്യന്‍, ഫോട്ടോഷൂട്ട് വൈറല്‍