Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഞ്ജു വാര്യർ നായിക,ഫുട്ടേജ് റിലീസ് ഓഗസ്റ്റ് 23ന്

Manju Warrier heroine

കെ ആര്‍ അനൂപ്

, ഞായര്‍, 11 ഓഗസ്റ്റ് 2024 (14:52 IST)
എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഫുട്ടേജ് എന്ന സിനിമയുടെ പോസ്റ്റർ അടുത്തിടെ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. മഞ്ജു വാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ ആയതിനാൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ റിലീസ് പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. ഓഗസ്റ്റ് 23ന് സിനിമ തിയേറ്ററുകളിൽ എത്തും.
 
അടുത്തിടെ വൈറലായ പോസ്റ്ററിൽ നടി ഗായത്രിയുടെ കൂടെ പ്രത്യക്ഷപ്പെട്ട നടൻ വിശാഖ് നായരാണ്. നടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയൊരു വേഷം ആകും ഫുട്ടേജ് എന്ന സിനിമയിലേതെന്ന് പ്രതീക്ഷിക്കാം. ചെന്നൈയിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുമ്പോഴാണ് സിനിമയിലേക്കുള്ള ക്ഷണം വന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manju Warrier (@manju.warrier)

മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് ഫുട്ടേജ് നിർമിക്കുന്നത്. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സണ്‍ഡേ സ്‌പെഷ്യല്‍! ഫോട്ടോഷൂട്ടുമായി വീണ്ടും അഹാന, ചിത്രങ്ങള്‍ കാണാം