Publish Date: Sun, 11 Aug 2024 (14:34 IST)
Updated Date: Sun, 11 Aug 2024 (14:41 IST)
കേരളത്തിലെ പ്രമോഷന്‍ പരിപാടികള്‍ റദ്ദാക്കി, അതിനായി മാറ്റിവെച്ചിരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി 'തങ്കലാന്‍' ടീം മാതൃകയായി മാറിയിരുന്നു. ഇപ്പോഴിതാ തങ്ങളുടെ സിനിമയുടെ റിലീസിന് ഇനി നാലുദിവസം കൂടിയേ ഉള്ളൂ എന്ന് അറിയിച്ചുകൊണ്ട് മലയാളത്തില്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രം ഓഗസ്റ്റ് പതിനഞ്ചിന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തും.
ചിത്രത്തിന്റെ കേരളാ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു.
പാ രഞ്ജിത്ത് സംവിധാനം ചെയ്യ് പീരിയഡ് ആക്ഷന്‍ ഡ്രാമയാണ് തങ്കലാന്‍.
വിക്രം, പശുപതി, പാര്‍വതി തിരുവോത്ത്, മാളവിക മോഹനന്‍ എന്നിവര്‍ പ്രധാന പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ ഓഗസ്റ്റ് 15ന് തിയേറ്ററുകളില്‍ എത്തും.സെന്‍സറിംഗ് പൂര്‍ത്തിയായപ്പോള്‍ യു/എ സര്‍ട്ടിഫിക്കറ്റ് തങ്കലാന് ലഭിച്ചത്.
ജി വി പ്രകാശ്കുമാര്‍ സിനിമയ്ക്കായി സംഗീതം ഒരുക്കുന്നു. കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും സെല്‍വ ആര്‍ കെ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. എസ് എസ് മൂര്‍ത്തി കലാസംവിധാനം നിര്‍വഹിച്ച തങ്കലാനു സംഘട്ടനം ഒരുക്കിയത് സ്റ്റന്നര്‍ സാം ആണ്. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യുഷന്‍ പാര്‍ട്ണര്‍. പിആര്‍ഒ- ശബരി.
കെ ആര്‍ അനൂപ്
Publish Date: Sun, 11 Aug 2024 (14:34 IST)
Updated Date: Sun, 11 Aug 2024 (14:41 IST)