Publish Date: Fri, 01 Apr 2022 (09:03 IST)
Updated Date: Fri, 01 Apr 2022 (09:06 IST)
പ്രകൃതിയോട് ഇണങ്ങി ജീവിക്കാനുള്ള ആദ്യ ചുവടുവച്ച് മഞ്ജു വാര്യരും. ഇലക്ട്രിക് വാഹനങ്ങള്‍ സ്വന്തമാക്കുന്ന താരങ്ങളുടെ ലിസ്റ്റില്‍ നടിയും ചേര്‍ന്നു. മിനി കൂപ്പര്‍ കാറിന്റെ ഇലക്ട്രിക് മോഡല്‍ മഞ്ജു സ്വന്തമാക്കി. കാറിന്റെ വില എത്രയാണെന്നോ ?
പൂര്‍ണ്ണമായും വിദേശത്ത് നിര്‍മിച്ച് ഒറ്റ വേരിയന്റില്‍ മാത്രം ഇന്ത്യയില്‍ എത്തിക്കുന്ന മിനി കൂപ്പര്‍ കാറിന്റെ ഇലക്ട്രിക് മോഡലിന് വില കേട്ടാല്‍ ഞെട്ടും.
47.20 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില. സാധാരണ മിനി കൂപ്പറിന്റെ കാറുകളെ കാള്‍ എട്ട് ലക്ഷത്തോളം കൂടുതലാണ് ഇലക്ട്രിക് മോഡലിന്.