കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലെ പരിമളമായി സിനിമയിലേക്ക് ചുവടുകളെടുത്ത് വെച്ച നടിയാണ് ഭാവന. മലയാളികളുടെ മനസിലേക്കായിരുന്നു താരത്തിന്റെ പ്രവേശനം. ഭാവനയുടെ പിറന്നാൾ ദിനമായ ഇന്ന് താരത്തിന് ആശംസകളേകി സുഹൃത്തും നടിയുമായ മഞ്ജു വാര്യർ.
വളരെ രസകരമായ കുറിപ്പാണ് മഞ്ജു ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. ഒറ്റ നോട്ടത്തില്‍ വായിക്കുന്നവര്‍ക്ക് ഒന്നും മനസ്സിലാകുകയില്ല. ചുരുക്കത്തില്‍ ഭാവനയെ താന്‍ ഒരുപാട് സ്‌നേഹിക്കുന്നുവെന്ന് മഞ്ജു പറയുകയാണ്. ഭാവനക്കൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു മഞ്ജുവിന്റെ കുറിപ്പ്.
ചെറിയ ഒരിടവേളയ്ക്ക് ശേഷം കന്നഡസിനിമയിലേക്ക് തിരികെ എത്തിയിരിക്കുകയാണ് താരം. വിവാഹത്തിന് ശേഷം ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ് ഭാവന.