Webdunia - Bharat's app for daily news and videos

Install App

'കുട്ടികളെയും കൊണ്ട് കയറരുത്'; ഉണ്ണി മുകുന്ദന്‍ ചിത്രത്തിനു എ സര്‍ട്ടിഫിക്കറ്റ്

ആക്ഷന്‍ രംഗങ്ങള്‍ക്കു പ്രാധാന്യമുള്ള ചിത്രത്തില്‍ മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത വയലന്‍സ് രംഗങ്ങള്‍ ഉണ്ടെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം

രേണുക വേണു
തിങ്കള്‍, 16 ഡിസം‌ബര്‍ 2024 (15:52 IST)
Marco Movie

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത 'മാര്‍ക്കോ' ഡിസംബര്‍ 20 നു തിയറ്ററുകളില്‍. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. രണ്ടര മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. വയലന്‍സ് രംഗങ്ങള്‍ കൂടുതല്‍ ഉള്ളതിനാലാണ് സിനിമയ്ക്കു എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നത്. 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കു ഈ സിനിമ തിയറ്ററുകളില്‍ കാണാന്‍ സാധിക്കില്ല. 
 
ആക്ഷന്‍ രംഗങ്ങള്‍ക്കു പ്രാധാന്യമുള്ള ചിത്രത്തില്‍ മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത വയലന്‍സ് രംഗങ്ങള്‍ ഉണ്ടെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം. സിനിമയില്‍ അഭിനയിച്ച നടന്‍ ജഗദീഷും ഇക്കാര്യം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. 'ഒട്ടും കരുണയില്ല' എന്ന ക്യാപ്ഷനോടെയാണ് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ മാര്‍ക്കോയുടെ അപ്‌ഡേറ്റുകള്‍ പുറത്തുവിട്ടത്. 
 
ഹനീഫ് അദേനി തന്നെയാണ് മാര്‍ക്കോയുടെ തിരക്കഥ. ഷരീഫ് മുഹമ്മദ് ആണ് നിര്‍മാണം. സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് രവി ബാസ്‌റുര്‍. ഛായാഗ്രഹണം ചന്ദ്രു സെല്‍വരാജ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗോലാൻ കുന്നുകളിൽ കുടിയേറ്റം ഇരട്ടിയാക്കാനൊരുങ്ങി ഇസ്രായേൽ, 20,000 പേർ താമസിക്കാനായി എത്തും

വീട്ടിൽ ചാരായം വാറ്റി: തർക്കത്തിനൊടുവിൽ മകനെ കുത്തിക്കൊന്ന പിതാവിന് ജീവപര്യന്തം തടവ്

എത്ര നമ്പര്‍ വരെ റെയില്‍വേ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ സ്ഥിരീകരിക്കാന്‍ കഴിയും? അറിയാം എങ്ങനെയെന്ന്

സര്‍ക്കാര്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ എടുക്കല്‍; അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

കണ്ണൂരിൽ വീണ്ടും മങ്കി പോക്സ് സ്ഥിരീകരിച്ചു, രോഗി വിദേശത്ത് നിന്നെത്തിയ വയനാട് സ്വദേശി

അടുത്ത ലേഖനം
Show comments