Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയെ കാണാൻ മാത്രം ലണ്ടനിൽ നിന്നും വന്ന ആരാധിക, പ്രണയ വിവാഹം; വർഷങ്ങൾക്ക് ശേഷം ലണ്ടനിലേക്ക് തിരികെ പറന്ന് സംഗീത സ്വര്‍ണലിംഗം

വിജയ്-തൃഷ ലിപ് ലോക്ക് സംഗീതയുടെ ജീവിതം തന്നെ മാറ്റിമറിച്ചു?

വിജയെ കാണാൻ മാത്രം ലണ്ടനിൽ നിന്നും വന്ന ആരാധിക, പ്രണയ വിവാഹം; വർഷങ്ങൾക്ക് ശേഷം ലണ്ടനിലേക്ക് തിരികെ പറന്ന് സംഗീത സ്വര്‍ണലിംഗം

നിഹാരിക കെ എസ്

, തിങ്കള്‍, 16 ഡിസം‌ബര്‍ 2024 (12:09 IST)
കീർത്തി സുരേഷിന്റെ വിവാഹത്തിന് പിന്നാലെ തൃഷ കൃഷ്ണ - വിജയ് ബന്ധം വീണ്ടും ഗോസിപ്പുകോളങ്ങളില്‍ നിറയുകയാണ്. വിജയും തൃഷയും പ്രണയത്തിലാണെന്നും ഉറുംഖിച്ചുള്ള പ്രൈവറ്റ് ജെറ്റ് യാത്ര ഇതിന്റെയൊക്കെ സൂചനയാണെന്നും പ്രചരിച്ചു. വിജയ് സംഗീതയോട് നീതി പുലർത്തണമെന്ന് വിമർശകർ ആവശ്യപ്പെട്ടു. വിജയ് - തൃഷ ബന്ധം ചര്‍ച്ചയാവുമ്പോള്‍, സംഗീത സ്വര്‍ണലിംഗത്തെ കുറിച്ചുള്ള ചോദ്യങ്ങളും ഉയരുന്നു. 
 
നിലവിൽ സംഗീത ലണ്ടനിലാണെന്നാണ് റിപ്പോർട്ടുകൾ. ശ്രീലങ്കന്‍ തമിഴരാണ് സംഗീതയുടെ കുടുംബം. അറിയപ്പെടുന്ന ഇന്റസ്ട്രിയലിസ്റ്റാണ് സംഗീതയുടെ അച്ഛന്‍. സംഗീത ജനിച്ചതും വളർന്നതും ലണ്ടനിലാണ്. ചെന്നൈയിൽ വീടുണ്ടെങ്കിലും സംഗീതയ്ക്ക് ചെന്നൈയുമായി അടുപ്പമുണ്ടാകുന്നത് വിജയെ കണ്ട ശേഷമാണ്.
 
വിജയ് യുടെ കരിയറിലെ ആദ്യത്തെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് സിനിമയാണ് പൂവെ ഉനക്കാകെ. ഈ സിനിമ കണ്ട സംഗീത വിജയുടെ ആരാധികയായി. നടനെ കാണാൻ വേണ്ടി മാത്രം ലണ്ടനില്‍ നിന്ന് ചെന്നൈയിലെത്തി. ചെന്നൈ ഫിലിം സിറ്റിയില്‍ വച്ചായിരുന്നു ഇരുവരുടെയും ആദ്യത്തെ കൂടിക്കാഴ്ച. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ സംഗീതയുടെ പെരുമാറ്റവും സംസാരവുമെല്ലാം വിജയ് യെ ആകര്‍ഷിച്ചിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം വീട്ടിലേക്ക് ക്ഷണിച്ചു. സംഗീതയെ അച്ഛനും അമ്മയ്ക്കും പരിചയപ്പെടുത്തി. 
 
വിജയ് യുടെ താത്പര്യം മനസ്സിലാക്കിയ അമ്മ ശോഭയും അച്ഛന്‍ ചന്ദ്രശേഖരനുമാണ് സംഗീതയോട് മകനെ വിവാഹം കഴിക്കുമോ എന്ന അഭ്യര്‍ത്ഥന മുന്നോട്ടുവച്ചത്. സംഗീതയും താത്പര്യം പ്രകടിപ്പിച്ചു. പിന്നീട് വിജയ് യുടെ അച്ഛനും അമ്മയും ലണ്ടനില്‍ പോയി സംഗീതയുടെ പാരന്റ്‌സുമായി സംസാരിച്ചു. അങ്ങനെ 1998 ല്‍ ലണ്ടനില്‍ വച്ച് ക്രിസ്ത്യന്‍ വിശ്വാസപ്രകാരമുള്ള വിവാഹ നിശ്ചയവും കഴിഞ്ഞു.
 
നിശ്ചയം കഴിഞ്ഞ് ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമായിരുന്നു വിവാഹം. വിജയ് ക്രിസ്ത്യനും, സംഗീത ഹിന്ദുവുമാണ്. ചെന്നൈയിൽ ഹിന്ദു ആചാര പ്രകാരം വിവാഹം നടന്നു. ഇരുവർക്കും രണ്ട് മക്കളുമുണ്ട്. സിനിമാ ജീവിതത്തിനിടെ തൃഷയുമായി വിജയുടെ പേര് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു. അപ്പോഴൊന്നും സംഗീത-വിജയ് ബന്ധത്തിന് യാതൊരു കോട്ടവും തട്ടിയിരുന്നില്ല. എന്നാൽ, കഴിഞ്ഞ ഒന്നര വർഷമായി ഇവർ തമ്മിൽ അത്ര രാസത്തിലല്ല എന്നുള്ള റിപ്പോർട്ടുകൾ പ്രചരിക്കാൻ തുടങ്ങിയിട്ട്.
 
2022 പകുതിയോടെയാണ് വിജയ് - സംഗീത വിവാഹ മോചന ഗോസിപ്പുകള്‍ വ്യാപകമായി പ്രചരിക്കുന്നത്. വിജയ്‌ക്കൊപ്പം എല്ലാ ചടങ്ങുകളിലും  പൊതുപരിപാടികളിലും പങ്കെടുക്കുന്ന സംഗീത വാരിസ് എന്ന ചിത്രത്തിന് ഓഡിയോ ലോഞ്ചിന് വന്നിരുന്നില്ല. പിന്നാലെ നടന്ന പ്രിയ അറ്റിലിയുടെ ബേബി ഷവറിനും സംഗീതയെ കാണാതായതോടെ ഗോസിപ്പുകളുടെ ശക്തി കൂടി. പിന്നീട് ഇവരെ ഒരുമിച്ച് കണ്ടിട്ടേയില്ല. മകൾ സാക്ഷ ലണ്ടനിലാണ് പഠിക്കുന്നത്. സംഗീത നിലവിൽ മകൾക്കൊപ്പം ലണ്ടനിലാണുള്ളത്. നടന്‍ വിജയ്കാന്തിന്റെ മരണ വിവരം അറിഞ്ഞ് സംഗീത ലണ്ടനിലിന്‍ നിന്ന് വന്നിരുന്നു. പക്ഷേ വിജയ് ഇല്ലാതെ തനിച്ചാണ്, സംഗീത അദ്ദേഹത്തിന്റെ കുടുംബത്തെ ചെന്നുകണ്ടത്. 
 
ഇതിന് പിന്നാലെ ലിയോ എന്ന ചിത്രത്തില്‍ വിജയ് - തൃഷ ലിപ് ലോക്ക് സീനും വൈറലായി. ഇതെല്ലാം സംഗീതയ്ക്ക് ഷോക്കായിരുന്നുവെന്നും ഇവർ തമ്മിലുള്ള ദാമ്പത്യ ബന്ധത്തിന് വിള്ളൽ വരാൻ തൃഷ കാരണമായെന്നുമൊക്കെയുള്ള പ്രചാരണം തമിഴകത്ത് തകൃതിയായി നടക്കുന്നുണ്ട്. വിജയുമായുള്ള വിവാഹ മോചനത്തിന്റെ ഭാഗമായിട്ടാണ് സംഗീത ലണ്ടനിലേക്ക് മാറിയത് എന്നാണ് ഗോസിപ്പുകള്‍.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൊലീസ് വേഷത്തില്‍ വിനീത്, സ്റ്റൈലിഷായി ദിലീപ്; ജനപ്രിയന്റെ തിരിച്ചുവരവോ?